(www.kl14onlinenews.com)
(17-Dec-2024)
ദുബായ് :
സോക്കർ എഫ്സി ദുബായ് സംഘടിപ്പിക്കുന്ന സീസൺ 7 ഗോൾഡൻ കപ്പ് ഫുട്‍ബോൾ ടുർണമെന്റ് ഡിസംബർ 22 ഞായർ 3 മണി മുതൽ ദുബായ് ഖിസൈസിലുള്ള സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ദുബായിൽ വെച്ച് നടന്ന
വാർത്ത സമ്മേളനത്തിൽ ടുർണമെന്റ് കമിറ്റി ചെയർമാൻ ശഹറുൽ മുനീർ തൃക്കരിപ്പൂർ വൈസ് ചെയർമാൻ ഹുസൈനാർ എടച്ചാകൈ എന്നിവർ സ്വർണക്കപ്പ് ടുർണമെന്റ് ഒരുക്കങ്ങൾ വിശദീകരിച്ചു.
യു എ ഇ ലെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ചു നടക്കുന്ന സെവൻസ് മത്സരങ്ങളിൽ കേരള എക്സ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ യു എ ഇ അംഗീകൃത ടീമുകളാണ് മാറ്റുരക്കുക.
Post a Comment