(www.kl14onlinenews.com)
(17-Dec-2024)
ചെമ്മനാട് : പൊതുവിദ്യാലയങ്ങളിലൂടെ പഠനമികവിലേയ്ക്കു വളർന്ന കാസർകോട് ചെമ്മനാട് സ്വദേശി ഡോ. സി.എം. മുഹമ്മദ് അഫ്സലിന് ദേശീയതല അംഗീകാരം. വാരാണസിയിൽ നടന്ന ഗാസ്‌ട്രോ എൻ്ററോളജി ദേശീയ കോൺഫറൻസിലാണ് ഡോ. അഫ്സൽ വൈദഗ്ധ്യം തെളിയിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എൻഡോസ്‌കോപ്പി ക്ലിനിക്കിൽ മികച്ച രോഗി വിവര പ്രതിപാദനങ്ങളിൽ ഒന്നായി അദ്ദേഹത്തിൻ്റെ അവതരണം തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ ഗ്യാസ്ട്രോ എൻ്ററോളജിയിൽ ഉന്നത പഠനം നടത്തുന്ന ഡോ. അഫ്സൽ തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ്സും എം.ഡിയും പൂർത്തിയാക്കിയത്. ചെമ്മനാട് വെസ്റ്റ് ഗവ: യു.പി. സ്കൂളിൽ ആയിരുന്നു പ്രാഥമിക പഠനം. എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെ ചെംനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു പഠനം. ഹാജി സി.എം. ഇബ്രാഹീം, ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഡോ ഹിബ തളങ്കര ആണ് ഭാര്യ.
Post a Comment