വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

(www.kl14onlinenews.com)
(17-Dec-2024)

വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
കേരളാ പോലീസിലെ ഉദ്യോഗസ്ഥരുടെ ആത്മഹത്യ തുടർകഥയാകുന്നു. എറണാകുളം ജില്ലയിലെ പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ഇന്ന് ആത്മഹത്യ ചെയ്തു.

പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം.

മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് സൂചന.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post