(www.kl14onlinenews.com)
(29-Dec-2024)
കാസർകോട്: നാടിനെ കണ്ണീരിലാഴ്ത്തി മൂന്നുകുട്ടികളുടെ മുങ്ങിമരണം. എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളുടെ ജീവനാണ് പുഴ തട്ടിയെടുത്തത്.
എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകൻ റിയാസ് (16), അശ്റഫിന്റെ മകൻ യാസീൻ(13) , മജീദിന്റെ മകൻ സമദ് (13)എന്നിവരാണ് മരിച്ചത്.
പൊലീസ് എസ്.ഐ. സൈഫുദ്ദീന്റെ സ്കൂബാടീമും കുറ്റിക്കോലിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ച രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
കുട്ടികൾ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്ന് കരുതുന്നു. അപകടത്തിൽപ്പെട്ട റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു രണ്ടു കുട്ടികളുടെയും മൃതദേഹമാണ് പുറത്തെടുത്തത്.
സംഭവസ്ഥലം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം. ധന്യ, പി.വി. മിനി തുടങ്ങിയവർ സന്ദർശിച്ചു.
Post a Comment