(www.kl14onlinenews.com)
(25-Dec-2024)
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി വനിതാ കമ്മീഷന് വീണ്ടും പരാതി നല്‍കി. കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നല്‍കിയത്. രണ്ടാമതും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ആദ്യത്തെ അതിക്രമത്തെ കുറിച്ചുള്ള പരാതി എറണാകുളം ജില്ലയിലായിരുന്നു നല്‍കിയത്. വീണ്ടും അതിക്രമമുണ്ടായതോടെയാണ് കോഴിക്കോട് പരാതി നല്‍കിയത്.
കഴിഞ്ഞ മെയിലാണ് യുവതി ഭർത്താവ് രാഹുലിനെതിരെ ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ഇതിനിടെ പരാതി പിന്‍വലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു
എന്നാൽ രാഹുല്‍ മര്‍ദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. രാഹുലിനൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ നരഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment