എസ്‌വൈഎസ് കേരള യുവജന സമ്മേളനം; നഗരിയിൽ നാളെ ആത്മീയ സമ്മേളനം: ആയിരങ്ങൾ പങ്കെടുക്കും

(www.kl14onlinenews.com)
(25-Dec-2024)

എസ്‌വൈഎസ് കേരള യുവജന സമ്മേളനം; നഗരിയിൽ നാളെ ആത്മീയ സമ്മേളനം:
ആയിരങ്ങൾ പങ്കെടുക്കും
തൃശ്ശൂർ: ആമ്പല്ലൂരിലെ എസ്‌വൈഎസ് കേരള യുവജന സമ്മേളന നഗരിയിൽ നാളെ വൈകുന്നേരം ആത്മീയ സമ്മേളനം നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുക്കും. ജില്ലയിലെ പ്രസ്ഥാനിക കുടുംബ സംഗമമായി സമ്മേളനം മാറും.
ദിക്ർ മജ്‌ലിസ്, ബുർദ മജ്ലിസ്, പ്രാർഥന, പ്രഭാഷണങ്ങൾ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതൻമാരും നേതൃത്വം നൽകും.
വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത ജില്ലാ പ്രസിഡന്റ് മുഹ്‌യിദ്ദീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര അധ്യക്ഷത വഹിക്കും. മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി,
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി,അഡ്വ. പിയു അലി,അബ്ദു ഹാജി കാതിയാളം, ഗഫൂര്‍ മൂന്നുപീടിക, മുഹമ്മദലി സഅദി, എസ്എംകെ തങ്ങള്‍, അബ്ദുൽ അസീസ് നിസാമി, അഡ്വ. ബക്കര്‍, അമീര്‍ തളിക്കുളം, ശാഫി ഖാദിരി, അനസ് കെ എം എന്നിവർ സംബന്ധിക്കും.
വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം 26, 27, 28, 29 തിയ്യതികളിലാണ് ആമ്പല്ലൂരിൽ എസ് വൈ എസ് കേരള യുവജന സമ്മേളനം നടക്കുന്നത്. പ്ലാറ്റിനം ഇയറിന്റെ സമാപനമായാണ് സമ്മേളനം.

Post a Comment

Previous Post Next Post