(www.kl14onlinenews.com)
(25-Dec-2024)
ചെർക്കള: ഡിസംബർ 26 മുതൽ 31 വരെ സ്പോർട്സ് യൂണിവേഴ്സിറ്റി ഓഫ് ഹരിയാന,സോണിപട്ടിൽ വച്ച് നടക്കുന്ന 51 മത് രാഷ്ട്രീയ ബാൽ വൈജ്ഞാനിക പ്രദർശനി (RBVP)-2024 പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് കാസർഗോഡ് സ്വദേശികൾ പങ്കെടുക്കുന്നു. ജി എച്ച് എസ് എസ് ചെർക്കള സെൻട്രൽ സ്കൂളിലെ പത്താംതരം വിദ്യാർഥികളായ അഹമ്മദ് നിബ്രാസും മുഹമ്മദ് ഷാമിലും ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വർഷം ജനുവരിയിൽ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വച്ച് നടന്ന സതേൺ ഇന്ത്യാ സയൻസ് ഫെയറിൽ നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ദേശീയ മത്സരത്തിലേക്ക് എത്തിച്ചത്. ഇരുവരും സ്വന്തമായി വികസിപ്പിച്ചെടുത്ത നോൽവാസ് ഫൈവ് ഇൻ വൺ ട്രക്ക് എന്ന വർക്കിംഗ് മോഡൽ, ട്രാൻസ്പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലാണ് മത്സരിക്കുന്നത്.ഈ വാഹനത്തിന് ക്രെയിനുണ്ട്, വെള്ളം തളിക്കാം,മണ്ണ് നീക്കാം, മരം മുറിക്കാം, ഇതിനൊപ്പം ടിപ്പർ ലോറിയിലേതു പോലെ കല്ലും മണ്ണും വഹിക്കുകയും നീക്കവും ചെയ്യാം. ഈ വാഹനത്തിന് അഞ്ചു വിദ്യകളുണ്ട്. അഞ്ച് ഗിയറിലാണ് പ്രവർത്തനം. ഡ്രൈവർക്ക് എല്ലാം നിയന്ത്രിക്കാം. കൂടാതെ അപകട സൂചന സമയത്ത് എൻജിൻ തനിയെ നിർത്താനുള്ള സെൻസർ വിദ്യായും ഇതിലുണ്ട്. ഭാവിയിലെ ശാസ്ത്രജ്ഞന്മാർ ആകേണ്ട പ്രവർത്തനത്തിലാണ് രണ്ട് കുട്ടികളും.
അധ്യാപകരും പി ടി എ യും നല്ല പിന്തുണ നൽകുന്നുണ്ട്.
Post a Comment