(www.kl14onlinenews.com)
(16-Dec-2024)
ചെമ്മനാട്- കേരളത്തിലെ ദക്ഷിണ കർണാടകയിലും വലിയൊരു തലമുറക്ക് വൈജ്ഞാനിക വെളിച്ചം പകർന്ന്
എംബത്തഞ്ച് വർഷമായി അഭിമാനകരമായി നില നിൽക്കുന്ന ആലിയ സ്ഥാപനങ്ങൾ ഉന്നതമായ വിദഭ്യാസ ദൗത്യമാണ് നിർവഹിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ റഹ്മാൻ അഭിപ്രായപ്പെട്ടു. പരവനടുക്കം ആലിയ അറബിക് കോളേജിൽ അൽ ആലിയ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ അദ്ദേഹം. ഒട്ടനവധി പ്രമുഖരെ സംഭാവന ചെയ്ത ആലിയക്ക് പുതിയ കാലത്ത് സമൂഹം അനുഭവിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കെൽപുറ്റ യുവ പണ്ഡിതരെ സജ്ജമാക്കാൻ ആവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് സി.പി ഹബീബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജീവിതം ആലിയക്ക് സമർപ്പിച്ച ഉസ്താദുമാരായ കെ.വി അബൂബക്കർ ഉമരി, കെ.എം അബുൽഗൈസ് നദ് വി, സി.എൽ അബ്ദുൽ ഖാദർ ഉമരി, എം.എച്ച് ഹൈദർ എന്നിവർക്കുള്ള അലുംനിയുടെ സ്നേഹാദരം അമീർ നിർവഹിച്ചു. ഉദുമ എം.എൽ. എ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, മുൻ മന്ത്രി സി.ടി അഹമ്മദലി, ആലിയ മാനേജ്മെന്റ് വർക്കിംഗ് പ്രസിഡൻ്റ് സി.എച്ച് അബ്ദുറഹീം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്കര, അലുംനി വനിതാ പ്രസിഡൻറ് ജാബിദ ടി.പി, സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.എം.എസ് ഖലീലുല്ലാഹ്, മദ്രസ പി.ടി.എ പ്രസിഡന്റ് എൻ.എം റിയാസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. അലുംനി പ്രസിഡന്റ് യു. അബ്ദുസ്സലാം ഉപ്പിനങ്ങാടി സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ശറഫുദ്ദീൻ പി നന്ദിയും പറഞ്ഞു. അധ്യാപക സംഗമം കെ.എം അബുൽഗൈസ് നദ് വി ഉദ്ഘാടനം ചെയ്തു. ഒ.പി അബ്ദുൽ സലാം മൗലവി, എം അബൂസ്വാലിഹ്, കോയണ്ണി ഉസ്താദ്, ഹുസൈൻ വളാഞ്ചേരി, ഇ.സി മുഹമ്മദ് കുഞ്ഞി, സി.എച്ച് ബഷീർ മദനി എന്നിവർ സംസാരിച്ചു.
അമ്പത് അധ്യാപകരെ ആദരിച്ചു.
അക്കാദമിക് മീറ്റ് ശാന്തപുരം അൽ-ജാമിഅ അൽ-ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ് മദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഐ.ഇ.സി.ഐ കേരള സി.ഇ.ഒ ഡോ. ബദീഉസ്സമാൻ,ആലിയ അറബിക് കോളജ് പൂർവ വിദ്യാർത്ഥിയും പ്രബോധനം സീനിയർ സബ് എഡിറ്ററുമായ സദറുദ്ദീൻ വാഴക്കാട് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
അലുംനി പ്രൊജക്ട് പ്രഖ്യാപന സമാപന സംഗമം ആലിയ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എഞ്ചിനീയർ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. അലുംനി വൈസ് പ്രസിഡന്റ് റഫീഖുറഹ്മാൻ മുഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. അലുംനി എക്സിക്യൂട്ടീവ് കമ്മിറ്റി സീനിയർ മെമ്പർ കെ.വി.എം ബഷീർ പ്രൊജക്ട് പ്രഖ്യാപനം നടത്തി. ആലിയ മാനേജിംഗ് കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് സി.എച്ച് അബ്ദുറഹീം മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ഷെഫീഖ്l നസ്റുല്ല, മെമ്പർ എൻ.എൻ അബ്ദുൽ ലത്വീഫ്, അലുംനി ജനറൽ സെക്രട്ടറി ഇല്ല്യാസ് ടി.പി, അലുംനി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ടി.ഇ.എം റാഫി വടുതല എന്നിവർ ആശംസകർ അർപ്പിച്ച് സംസാരിച്ചു.
പ്രൊജക്ട് ഫണ്ടിലേക്കുള്ള സംഖ്യ മുഹമ്മദ് ഇഖ്ബാൽ പി.എം, മൂസക്കുട്ടി കെ.പി, ഷാജഹാൻ പി.എ എന്നിവർ അലുംനി ഭാരവാഹികൾക്ക് കൈമാറി. അലുംനി ട്രഷറർ ഹൈദർ വിട്ള സ്വാഗതവും സെക്രട്ടറി പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.
കോളേജ്, വനിതാ അക്കാദമി, മദ്രസ എന്നീ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി സംഗമം സമാന്തരമായി നടന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല പ്രബന്ധ, കവിതാ മത്സരത്തിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
കൾച്ചറൽ ഇവന്റും നടന്നു.
ഫോട്ടോ- ആലിയ അലുംനി സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment