കസാഖിസ്ഥാനിൽ യാത്രാവിമാനം തകർന്ന് നിരവധി മരണം; ദൃശ്യങ്ങൾ പുറത്ത്

(www.kl14onlinenews.com)
(25-Dec-2024)

കസാഖിസ്ഥാനിൽ യാത്രാവിമാനം തകർന്ന് നിരവധി മരണം; ദൃശ്യങ്ങൾ പുറത്ത്
അസ്താന: കസാഖിസ്ഥാനിൽ യാത്രാവിമാനം തകർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വിവരം. കസാഖിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപമാണ് വിമാനം തീപിടിച്ച് തകർന്നുവീണുത്. 67 യാത്രക്കാരും അഞ്ചു ജീവനക്കാരുമായി അസർബൈജാനിൽ നിന്ന് റഷ്യയിലേക്ക് പറന്ന എംബ്രയർ പാസഞ്ചർ വിമാനമാണ് അപകടത്തിൽപെട്ടത്.
വിമാനത്തിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അസർബൈജാൻ എയർലൈൻസിന്റെ വിമാനം വായുവിൽ കത്തിയമർന്ന് താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അഗ്നിശമന സേനയുടെ നേതൃത്തത്തിൽ തീയണച്ചതായും രക്ഷപ്പെട്ട യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രാജ്യത്തെ അത്യാഹിത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പറന്ന J2-8243 എന്ന എംബ്രയർ 190 വിമാനമാണ് അപകടത്തിൽപെട്ടത്. കസാഖ് നഗരത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് അസർബൈജാൻ എയർലൈൻസ് പറഞ്ഞു

സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള അപകട കാരണങ്ങൾ പരിശോധിക്കാൻ തുടങ്ങിയതായി അധികാരികൾ അറിയിച്ചതായി റഷ്യയു ഇൻ്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Post a Comment

Previous Post Next Post