(www.kl14onlinenews.com)
(13-Dec-2024)
അജാനൂർ ഗവ. ഫിഷറീസ് യു.പി.സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം -സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനം നിർവഹിച്ചു
അജാനൂർ: 1940 ൽ ആരംഭിച്ച അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂളിൻ്റെ നാളിതുവരെയുള്ള പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനും പോസ്റ്റർ പ്രകാശന കർമ്മവും നടന്നു.പൂർവ വിദ്യാർത്ഥിയും വ്യവസായ പ്രമുഖനുമായ പാലായി കുഞ്ഞബ്ദുള്ള ഹാജി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എം.ഹമീദ് ഹാജി പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാൽ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ വി.മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജേഷ് കാറ്റാടി, കെ.മണികണ്ഠൻ, സുമാ രാജൻ, കെ.രജനീഷ്, സുമാ അനിൽ , ജാഫർ പാലായി,ഷഫീഖ് ആവിക്കൽ, രമ്യാ സുനിൽ, കെ.ജി.സജീവൻ, എ.ഹാജറ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ.സജിത എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി കുടുംബ സംഗമം ഡിസംബർ 25 ന് ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.പ്രൊഫസർ.കെ.പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.
പടം:അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂളിൽ ഡിസംബർ 25 നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എം.ഹമീദ് ഹാജി നിർവ്വഹിക്കുന്നു.
Post a Comment