(www.kl14onlinenews.com)
(08-November -2024)
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പതിനൊന്ന് ദിവസം ജയിലിൽ കഴിഞ്ഞ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജയിലിന് പുറത്തേക്ക്. നിരവധി പാർട്ടി പ്രവർത്തകർ ജയിലിന് പുറത്ത് ദിവ്യയെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് പി പി ദിവ്യയ്ക്ക് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, കർശന ഉപാധികളോടെയാണ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂർ ജില്ല വിട്ട് പോകാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.
പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലാണ് കോടതി വിധി പുറപ്പെടുവിച്ചു.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്ന് ജാമ്യത്തിൽ വ്യവസ്ഥയുണ്ട്. കണ്ണൂർ ജില്ല വിട്ട് പുറത്തുപോകാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശമുണ്ട്. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് നേരത്തെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു. പതിനൊന്ന് ദിവസത്തെ ജയിൽ ജീവിതത്തിന് ഒടുവിലാണ് ദിവ്യ ജാമ്യത്തിലിറങ്ങുന്നത്.
അതേസമയം, ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിഎം നവീൻ ബാബുവിൻറ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. വിധിയിൽ ആശ്വാസമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പ്രതികരിച്ചു. ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടി നടപടിയ്ക്ക് പിന്നാലെയെത്തുന്ന വിധി
ജില്ലാ കമ്മിറ്റിയംഗമായിരുന്ന് പിപി ദിവ്യയെ വ്യാഴാഴ്ച സിപിഎം പ്രാഥമിക അംഗ്വത്തിലേക്ക് തരം താഴ്ത്തിയിരുന്നു. പാർട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെയാണ് ജാമ്യ ഹർജിയിൽ ഇന്ന് വിധിയെത്തുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാർട്ടി നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.
സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്. നാളെ ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.
Post a Comment