കുളങ്കര അന്തുലു മമ്മുഞ്ഞി കുടുംബ സംഗമം ശ്രദ്ധേയമായി

(www.kl14onlinenews.com)
(14-November -2024)

കുളങ്കര അന്തുലു മമ്മുഞ്ഞി കുടുംബ സംഗമം ശ്രദ്ധേയമായി
എരിയാൽ : കുളങ്കര അന്തുലു മമ്മുഞ്ഞി കുടുംബ സംഗമം ശ്രദ്ധയമായി. എരിയാൽ മാസ്കോ കോമ്പൗണ്ടിൽ വെച്ച് നടന കുടുംബ സംഗമം മുൻ തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. കുളങ്കരയിലെ പരേതനായ അന്തുലു മമ്മൂഞ്ഞി സി.ടി ഉമ്മാലിഉമ്മ കുടുംബസംഗമത്തിൽ മുതിർന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും വിവിധ ഇനം കലാ കായിക സാഹിത്യ മത്സരങ്ങളും അരങ്ങേറി. നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി എം.ബി.ബി.എസിന് പരിയാരം മെഡിക്കൽ കോളേജിൽ പഠിക്കുന്ന ആയിഷത്ത് ഷിബ, ഹാഫിള് അജ്മൽ എന്നിവർക്ക് സ്‌നേഹോപഹാരം മുൻ മന്ത്രി സി ടി അഹമ്മദ് അലി നൽകി. മുതിർന്ന അംഗങ്ങളായ ആമിന, നബീസ, ജമീല, മുസ്തഫ, കാസിം, ബിരാൻ, അബ്ദുൽ റഹിമാൻ, ബഷീർ കുളങ്കര. ഖാ ദർ കാത്തിം,  ഷൗക്കത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പർ സർപ്പു ഷൗക്കത്ത് എന്നിവരെ ആദരിച്ചു. മുസ്തഫ കുളങ്കര അധ്യക്ഷത വഹിച്ചു.  എരിയാൽ മുദരീസ് ഷബീബ് ഫൈസി,  ഏരിയാൽ
 മുഹമ്മദ്‌ കുഞ്ഞി,  നിസാർ കുളങ്കര ( മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എ കെ.ഷാഫി, അൻവർ ചേരങ്കൈ, എ.എ ജലീൽ, റാഫി ഏ രിയാൽ ( മെമ്പർ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്),  നവാസ് ഏരിയാൽ, താഹിർ , ഹനീഫ്, മസൂദ് , അമീർ, ഹനീഫ് സിറ്റി,  അഷ്‌റഫ്‌, ഹബീബ് എ. ആർ. ട്രേഡിംഗ്, ഗഫൂർ, മുസ്തഫ മോഡേൺ മനാഫ് മോഡേൺ,  സമദ് വൈ.എം, സിറാജ് മാസ്കോ എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു. ശംസു മാസ്ക്കോ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post