(www.kl14onlinenews.com)
(14-November -2024)
കൊച്ചി :
പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും ആളുകൾക്ക് നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി വിമർശിച്ചു.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ്റെ ഈ വിമര്‍ശനം
സംഭവത്തില്‍ കോടതി കോടതി അധികൃതരുടെ വിശദീകരണം തേടി. പുതുക്കിപ്പണിയാന്‍ തുറന്നിട്ടിരുന്ന ഓടയില്‍ വീണാണ് ടൂറിസ്റ്റിന് പരിക്കേറ്റത്.
ഇത്തരം സംഭവങ്ങളെക്കുറിച്ച് ടൂറിസ്റ്റുകൾ അവരുടെ രാജ്യത്തുപോയി എന്തായിരിക്കും പറയുക?. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്തു ചിന്തിക്കും? കോടതി ചോദിച്ചു.
നടക്കാന്‍പോലും പേടിക്കേണ്ട നാടെന്ന് മറുനാട്ടുകാര്‍ കരുതിയാല്‍ ഇവിടെ എങ്ങനെ ടൂറിസം വളരും. ടൂറിസം മാപ്പില്‍ കൊച്ചിയെ മാത്രമല്ല കേരളത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും ഹെെക്കോടതി പറഞ്ഞു.
അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയ കോടതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി.
ദേശീയ പാതയിലെ ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്നതിലെ തടസ്സങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി
Post a Comment