(www.kl14onlinenews.com)
(14-November -2024)
ചൗക്കി - സന്ദേശം ബാലവേദി .ഗ്രന്ഥാലയം .നെഹ്റുയുവകേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ സന്ദേശം സ്കൂളിൽ ശിശുദിനാഘോഷം നടത്തി. സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ വൈ.രശ്മി ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. ശിശുദിനാഘോഷ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയും എഴുത്തുകാരനുമായ എം.പി. ജിൽ ജിൽ ഉദ്ഘാടനം ചെയ്തു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, സംഘടനാ സെക്രട്ടറി സലീം സന്ദേശം എന്നിവർ പ്രസംഗിച്ചു. ചിത്രരചനാ ,ക്വിസ് മത്സരം നടത്തി. മധുര പലഹാര വിതരണം നടന്നു. അനിത ടീച്ചർ നന്ദി പറഞ്ഞു
Post a Comment