'എന്റെ ക്യാമ്പ് വിശേഷങ്ങൾ'

(www.kl14onlinenews.com)
(11-November -2024)

'എന്റെ ക്യാമ്പ് വിശേഷങ്ങൾ'
✍️ :ആസിഫ് അലി പാടലടുക്ക

ഉത്തര മേഖല യുവ സാഹിത്യ ക്യാമ്പ് ആണ് കണ്ണൂർ പയമ്പലത് നവംബർ 1,മുതൽ നാല്‌ വരെ നടന്നത് ഇ .കെ നായനാർ അകാദമയിൽ ആണ് ചരിത്ര സംഭവങ്ങൾക്ക് സാക്ഷി ആയത് കേരള സ്റ്റേറ്റ് യുവ ജന ക്ഷേമ ബോർഡ് ആണ് യുവാക്കൾ യുവതികൾക്ക് ക്യാമ്പ് ഒരുക്കിയത് "കാസർകോട് മുതൽ പാലക്കാട് വരെ ഓരോ ജില്ലയിൽ നിന്നും കഴിവുള്ള ആളുകളെ പ്രതേകം കഥകളും കവിതകളും അയച്ചു അതിൽ നിന്നും തെരഞ്ഞെടുത്ത അംഗങ്ങൾ ആണ് കണ്ണൂരിലേക്ക് ഒഴുകി എത്തിയത് വിത്ത് എന്ന പേരിൽ രാവുണ്ണി മാഷ് ക്യാമ്പ്  നിയന്ത്രിച്ചത് വളരെ വിത്യസ്ത വേറിട്ട അനുവങ്ങൾക്ക് ക്യാമ്പ് സാക്ഷി ആയി സമകാലിക സംഭവ വികാസങ്ങൾ വർത്തമാന കാല ഘട്ടത്തിൽ കഥ കവിത സമൂഹത്തിന് ഉപകരിക്കുന്ന തലത്തിൽ സാഹിത്യ മേഖലകളെ എങ്ങനെ ഒക്കെ ഉപയോഗ  പെടുത്താമെന്നു ഓരോ സെക്ഷൻ ക്ലാസ് ചർച്ചകൾ അനുബന്ധ സംഭവങ്ങൾ സംവാദം ഒക്കെയും സാഹിത്യ മേഖലകളിലെ പ്രഗൽബരായ അദ്ധ്യാപകർ തന്നെ നേതൃത്വം കൊടുത്തതും അറിവുകളുടെ പുതിയ ലോകം തന്നെ ആണ് തുറന്നിട്ടത് വായനാട് ഉൾഗ്രാമങ്ങളിൽ നിന്നും വന മേഖലകളിൽ നിന്നും അവരുടെ തായ ഭാഷകളും സാഹിത്യവും അവരെ തെരഞ്ഞെടുത്ത യുവ ജന ക്ഷേമ ബോർഡിന്റെ പ്രവർത്തനത്തെ പ്രതേകം അഭിനന്ദിക്കുന്നു മാറ്റി നിർത്തേണ്ടവർ അല്ല കൂടെ ചേർക്കേണ്ടവർ ആണ് കാടായാലും നാടായാലും മനുഷ്യരെ എന്ന സന്ദേശം എല്ലാ വരയും തുല്യരായി കാണാൻ സാധിക്കുന്ന ക്യാമ്പ് സമാന ചിന്ത ഗതിക്കാർ ആയിരുന്നു ഓരോ
അംഗങ്ങളും എന്നത് കൗതുകം ഉണർത്തി.
മലയാള സാഹിത്യത്തിന്റെ കുലപതി ടി പത്മനാഭൻ "പപ്പേട്ടൻ "മാഷുമായുള്ള ഉദ്ഘാടന സെഷൻ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമായിരുന്നു. അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും സംവാദത്തിന്റെ ഭാഗം ആവാനും സാധിച്ചു    
          തുടർന്ന് ചാനലുകളിൽ നിറഞ്ഞു നിന്നു സംവാദം ചർച്ചകളിൽ തന്റേതായ മുദ്ര ചാർത്തിയ സഖാവ് എം . സ്വരാജിന്റെ വായന, കാലം , സമൂഹം എന്ന വിഷയത്തിലുള്ള ചർച്ചകൾ വളരെ മൂല്യമുള്ള സംവാദത്തിൽ കേൾവിക്കാരിയായി. സദസ്സ് മാറി രണ്ടാമത്തെ ദിവസം അടുത്ത സെക്ഷൻ സ്വാഗതം പറയാൻ എനിക്ക് അവസരം കിട്ടി അത് ഒരു വൈകന്നേരം ആയിരുന്നു എന്റെ സ്വാഗത പ്രസംഗത്തിലെ ചുരുക്കി എഴുത്ത് എല്ലവർക്കും നമസ്കാരം ഗുഡ് ഈവെനിംഗ്‌ : ബഹുമാനവു ആദരവും നിറഞ്ഞ വേദയിൽ സദസ്സിലും ഉപ വിഷ്ടരായ വ്യക്തിതങ്ങളെ കേരള സംസ്ഥന യുവജന ക്ഷേമ ബോർഡിന്റെ സാഹിത്യ ക്യമ്പിൽ ക്ഷണം കിട്ടിതയിൽ സന്തോഷം അറിയിക്കുന്നു മനുഷ്യൻ അപരിഷ്കൃതനായി ജനിക്കുന്നു. അവനെ പരിഷ്കാരമുള്ള മനുഷ്യനാക്കുന്നത് കലയാണ് . സാഹിത്യമാണ് ' നിമിഷ നേരം കൊണ്ട് മാറി മറിയുന്ന ജീവിതത്തിൽ നാം ഒരോർത്തരും ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കണം അസാധ്യമായത് ഒന്നും തന്നെ ഇല്ല ഈ ലോകത്ത്‌ സാദ്യമല്ല എന്നടുത്ത് ആണ് പ്രശ്‌നം. ഏതു ഒരു നല്ല കാര്യത്തിനും പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ വിജയം ഉണ്ടാവട്ടെ വാക്കിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യങ്ങൾ എന്നു പറഞ്ഞു കൊണ്ട് ഏല്ലാവർക്കും ഹാർതവാമായാ സ്വാഗതം പറഞ്ഞു കൊണ്ട് നിർത്തുന്നു ! കുറച്ചു കഴിഞ്ഞു മലയാളം 
സിനിമക്ക് ഗാനം എഴുതുന്ന ജയകുമാർ സാറിന്റെ, ക്ലാസ് ആയിരുന്നു അന്ന് രാത്രി വൈകുന്നേരത്തെ എന്റെ സ്വാഗത പ്രസംഗം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു അദ്ദേഹം പറഞ്ഞു സ്വാഗത പ്രസംഗം അതി ഗാമ്പീര്യം ആയിരുന്നു ഒപ്പം ബോഡി ലാംഗ്വേജ് ജയകുമാർ ചെങ്ങമനാട് സാറിന്റെ അഭിനന്തനം എനിക്ക് ക്യാമ്പിൽ സന്തോഷവും വലിയ ഊർജ്ജം സമ്മാനിച്ചു ! " പ്രാണ വായു " എഴുത്തിന്റെ    ശക്ക്തി     എന്നത് ശ്വാസം കിട്ടാതെ. ആൾക്ക് ശ്വാസം കൊടുക്കുക എന്നതാണ്‌ മാധവൻ പുറച്ചേരി സാറിന്റെ വാക്കുകൾ ശക്ക്‌തം ആയിരുന്നു ! നിരന്തരം കലഹിച്ചു കൊണ്ടാണ് പ്രബുദ്ധ മായ ലോകത്ത് അരാജകതത്വം ത്തിനു എതിരെ തൂലിക ചലിപ്പിക്കേണ്ടത് അധികാരം കിട്ടി കഴിഞ്ഞാൽ അധികാരം ഉടെലിൽ എത്തി ചേരും മുൻപേ ജാഗ്രത പാലിക്കണം കണ്ണ് കാണാത്ത ആളുകളുടെ ഉള്ളില്ലേ നിറങ്ങൾ ശബ്ദങ്ങൾ മറ്റു സംഭവങ്ങൾ സാധ്യതകൾ ഒക്കെ കല സാഹിത്യ രംഗത്തു വളരെ ഏറെ വിലപ്പെട്ടതാണ് അത്തരം പരിഗണന തുല്യത പൂർണത ജാനാതി പത്ത്യത്തിന്റെ മാറ്റങ്ങൾ അധികാരം ഇരകളെ സിർഷ്ടിക്കുന്നു പ്രതിരോധം എന്നത് എഴുത്തുക്കാർ ഇരകൾക്ക്. ഒപ്പം നിൽക്കണം വേട്ടക്കാരോട് ഒപ്പം നിൽകുന്നവരുമുണ്ട് ലോകത്ത് നീതി പുലർത്താൻ സാധിക്കണം

 ചെറിയ എഴുത്തുകൾ ഒന്നും നിസ്സാരം അല്ല നിസ്സാരം ഒന്നും നിസ്സാരമല്ല അധികാരികൾ ആരായാലും അധികം ചിലർ ഭയത്തിന്റെ കീഴിൽ ആണ് എഴുത്തുകാർ പ്രതിപക്ഷത്തിന്റെ റോൾ ആയിരിക്കണം സൽമാനുൽ റുഷ്ദി യുടെ വാക്കുകൾ ഒരു കണ്ണ് മാത്രം തുറന്നപ്പോൾ പുസ്തകം തുറന്നിട്ട പോലെ ആണ് ഈ കെട്ടിടം എവിടെ എങ്കിലും പെട്ട് പോയി അവിടെ തന്നെ നിന്നാൽ അവിടെ തന്നെ കാണും പുറത്തു കടക്കുക തന്നെ വേണം നിങ്ങൾ നിങ്ങളുടെ. ജനലും വാതിലുകൾ കെട്ടി അടക്കുന്നത് എന്തിനു രാത്രി കാലങ്ങളിൽ ആ ജനൽ തുറന്നു നോക്കു ലുക്ക് അറ്റ് മൂൺ എത്ര മനോഹരം ഒരു പാട് സാഹിത്യ മേകലകളിലെ ആദ്യപകരുടെ അർത്ഥവത്തയാ വാക്കുകൾ എന്റെ കേൾവിക്ക് ആസ്വാദനം ഒപ്പം പഠന വിദേയം മനസ്സിൽ ഇടം കിട്ടി !ഒ പി സുരേഷ് സാറിന്റെ ഡിജിറ്റൽ കാലത്തെ എഴുത്ത് പത്രാധിപർ ഇല്ലാതെ കാലം ജീവിതത്തിൽ വരുത്തി കൊണ്ടിരിക്കുന്ന സകീർണതകളെ തുറന്ന സംവാദം വലിയ ചലനം ആണ് സദ്ദസിൽ ഉണ്ടാക്കിയത് വൈറൽ, ട്രോൾ, വൈബ്, റീച് റീൽസ്, പ്ലിങ് എന്ന വാക്കുകൾ അവസാനം എടാ മോനെ എന്ന തരത്തിൽ എത്തി നിൽക്കുന്നു ഉപരിവിപ്ലവം സമീപനം നടത്തം ആഹാരം കൾച്ചർ ദർശനം കല സാഹിത്യം കൂടി ചേർന്നുള്ള മനുഷ്യ ജീവിതം ഓരോ സമകാലിക വിഷയങ്ങൾ ക്യാമ്പിലെ ഓരോ അംഗങ്ങളും ശ്രദ്ധയോടെ കേട്ട് ചർച്ചകൾ തുടക്കം കുറിച്ചു വാട്സാപ്പ് ഫാമിലി ഗ്രൂപ്പ് അതിലെ ഓരോ ഘടകം കമ്മ്യൂണിറ്റി കണക്ഷൻ ചിന്തികുന്ന യന്ത്രങ്ങൾ റോബർട്ടുകൾ ,ജെണ്ടർ പൊളിറ്റിക്സ് പുതിയ കാലത്തെ പഠിത്തം അപ്പ്‌ഡേറ്റ് , ആവുക ഡിപ്റഷൻ ഡിപ്രസ്റ്റ് കാരണം സൈക്കോളജി അടുത്ത് ആളുകൾ വർദ്ദിച്ചു കൊണ്ടിരിക്കുന്നു സൗമ്യത നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന കാലത്ത് തലോടൽ ആണ് കുടുംബത്തിൽ ചുറ്റുപാടിൽ സുഹൃത്തുക്കളിൽ സമൂഹത്തിന് ആവശ്യം ആ വിടവ് നികത്തുക നാരായാണൻ കാവുമ്പായി കുട്ടി എഴുത്ത് കുട്ടികളുടെ മനസ്സ് കളി മണ്ണ് പോലെ ആണ് കുട്ടികളുടെ ഭാവി കരു പിടിക്കുന്ന ആള് ലോകത്തു ഏറ്റവും വലിയ ശിശു പാലകർ അറിവിന്റെ മേഖലകളിൽ വലിയ ഉത്തരം ഉള്ളവർ തിരിച്ചറിവിന്റെ മേഖലകളിൽ ഒന്നും ഇല്ലാതെ പോകുന്ന കുട്ടികൾ ഉണ്ട് വിദ്യഭ്യാസം കൊണ്ട് നല്ല മനുഷ്യരെ സിർഷ്ടിക്കാം മാന്യൻ അല്ല മനുഷ്യൻ ആവുക കുട്ടികളുടെ ലോകത്തെ നിയമങ്ങൾ പാലിക്കാൻ എഴുത്ത് കാർക്ക് സാധിക്കണം.    
അശോകൻ ചരുവിൽ മാഷിന്റെ വാക്കുകൾ വളരെ ഏറെ ചിരിക്കാനും ചിന്തിക്കാനും പഠിക്കാനും പകർത്താനും ഉണ്ട് നർമങ്ങൾ നിറഞ്ഞ ക്ലാസ്സ് സദസ്സിനെ കൊരി തരിപ്പിച്ചു ഒരു ഭ്രാന്തന്റെ കഥ പറഞ്ഞു അദ്ദേഹം    ഭ്രാന്തൻ  മരണ പെട്ട സമയം കർമ്മങ്ങൾ കഴിഞ്ഞു അദ്ദേഹത്തിന്റെ വീട്ടിലെ ഒരു പെട്ടി തുറന്നപ്പോൾ കണ്ട കാഴ്ച ഒരു പാട് കെ എസ് ആർടി സി ടിക്കറ്റ് ആയിരിന്നു അതിൽ എഴുതി ഇരിക്കുന്നത് ടിക്കറ്റുകൾ സൂക്ഷിച്ചു വെക്കുക എന്ന് അദ്ദേഹം അത് നിറവേറ്റി ! ഞാൻ അദ്ദേഹത്തോട് ചോദിച്ചു ചെയുന്ന ഏതു ഒരു നല്ല കാര്യങ്ങൾ ചെയുമ്പോൾ സമൂഹത്തിൽ ചില ഇടങ്ങളിൽ നിന്നും വരുന്ന ശബ്ദം ആണ് എന്ത് പ്രാന്ത് ആണ് അവനിക്ക് വേറെ പണി ഇല്ലേ ? എന്ന് ഒക്കെ അദ്ദേഹം പറഞ്ഞ മറുപടി വിത്യസ്തമായി ചിന്തിക്കുന്നടുത്ത്‌ വിമർശനങ്ങളും ഉണ്ടാവും സമൂഹം നോർമലൈസ് ജീവിതം ആണ് ആഗ്രഹികുന്നത് അതിനു അപ്പുറം കടക്കുമ്പോൾ ആണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് യശോ കുരിശിൽ എൽകപ്പെട്ടു ഗാന്ധിജി. വെടി ഏൽക്കപെട്ടു ത്യാഗം ചെയുമ്പോൾ സംഭവിക്കുന്നത് ..നിങ്ങൾ ത്യാഗം ചെയ്യുക ആണേൽ നിങ്ങൾക്കും സംഭവിക്കാം സ്വാതന്ത്രം കിട്ടുന്ന രണ്ടു സ്ഥലം ആണ് അദ്ദേഹം പറഞ്ഞത് സാഹിത്യം കുളി മുറി രണ്ടാമത്തെ. പറയുമ്പോൾ സദസ്സ് കൂട്ട ചിരി എഴുത്തിന് മുൻപ് എന്താണ് എഴുതുന്നത് എന്ന് സ്വന്തം മനസാക്ഷിയോട് ചോദിച്ചു വേണം എഴുത്തിലേക്ക് കടക്കാൻ ആരെയും ഭയപെടാത്ത വെട്ടി തുറന്നു പറയാൻ കഴിയുന്ന സ്വാതന്ത്രം ആണ് ഓരോ എഴുത്തും സന്ദർഭത്തിൽ നിന്ന് ആണ് കഥകൾ
ഉണ്ടാവുന്നത് !       
അറിയാനും അറിയിക്കാനുമുള്ള യജ്ഞത്തിൽ യുവ എഴുത്തുകാർ പങ്കാളികളാകണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ ഡോ. കെ.പി. മോഹനൻ പറഞ്ഞു.സാഹിത്യ ക്യാമ്പ് അംഗം സി.ടി. സൗദ എഴുതിയ ‘ചിന്തകൾക്ക് തീ പിടിക്കുമ്പോൾ’ കവിതാ സമാഹാരം  പ്രകാശനം ചെയ്തു.സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം വി.കെ. സനോജ് അധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം.പി.  പി .ബിജു അനുസ്മരണ പ്രഭാഷണം നടത്തി ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, യുവജന ക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത, അവളിടം ജില്ലാ കോഡിനേറ്റർ പി.പി. അനീഷ, സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി. പ്രണിത, ജയകുമാർ ചെങ്ങമനാട്‌, അജികുമാർ നാരായണൻ ടീം. ലീഡർ റൂബിഫൈസൽ   എന്നിവർ  സംസാരിച്ചു      "വി ആർ ഓൾ വെയ്‌സ് റൈറ്റർ "ശ്വസിക്കുന്ന വായു പോലെ തുറന്നിട്ടിരിക്കുന്ന വാതിലുകൾ ജനാലകൾ പോലെ സാമൂഹത്തിനു കൂടുതൽ ഉപകരിക്കുന്ന നന്മകൾ ചെയ്യാൻ. സാഹിത്യ മേഖലകിൽ എന്റെ സഹപ്രവർത്തകർക്ക് സാധിക്കട്ടെ  
✍️: ആസിഫ് അലി പാടലടുക്ക 

(കേരള സ്റ്റേറ്റ് യുവജന ക്ഷേമ ബോർഡ് വിത്ത്‌ ക്യാമ്പ് അംഗം)   /കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നാഷണൽ യൂത്ത് ലീഗ്( NYL) കാസർകോട് മണ്ഡലം സെക്രട്ടറി പ്രവാസം ജീവിതം യാത്രകൾ പുസ്തകത്തിന്റെ രചയിതാവ് (ലേഖകൻ )    mobile :7356574396 E-mail asifalimmp@gmail.com

Post a Comment

Previous Post Next Post