(www.kl14onlinenews.com)
(11-November -2024)
ബോവിക്കാനം:മുളിയാർ വനാതിർത്തിയിൽ നാലോളം പുലികൾ
ഉള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ച സാഹചര്യ ത്തിൽ പുലിയെ പിടിക്കാനും, പൊതു ജനങ്ങളുടെ ആശങ്ക അകറ്റാനും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യ പ്പെട്ടു. നിലവിൽ ഒരു പുലിപ്പെട്ടി സ്ഥാപിച്ച തല്ലാതെ ശാസ്ത്രീയമായ പരിഹാര മാർഗ്ഗങ്ങ ളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല.
നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കൊന്ന് തിന്ന സംഭവങ്ങൾ
ഉടമകൾ പലപോഴായും പരാതിപെട്ടിരുന്നു.
ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിൽ പോലും പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥിതി ഗുരുതരമാണ്. സർക്കാരും വനം
വകുപ്പും നിസ്സംഗത കൈവെടിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാട്ടാനകൾ ഉൾപ്പെടെ യുള്ള വന്യജീവികൾ കൃഷിനശിപ്പിക്കുന്നത് മുളിയാർ മേഖലയിൽ സർവ്വസാധാരാണ മായിരിക്കുന്നു.കാട്ടാന കൾ ടൗൺ പ്രദേശങ്ങ ളിൽ വരെ ഇപോൾ വിഹരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മൂലടുക്കം പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേൽക്കേണ്ടിവന്നു. ജനജീവിതം ദുസ്സഹ മായിട്ടും ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനങ്ങാപാറ നയമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് ബിഎം അബൂബക്കർ ഹാജി അദ്ധ്യക്ഷതവഹിച്ചു.
ജനറൽ സെകട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
കെ.ബി.മുഹമ്മദ് കുഞ്ഞി,
മാർക്ക് മുഹമ്മദ്,സിദ്ധീഖ് ബോവിക്കാനം, ബി.എം. അഷ്റഫ്, ബി.കെ.ഹംസ,
അബ്ദുല്ല ഡെൽമ,ഖാദർ
ആലൂർ, അനീസ മൻസൂർ മല്ലത്ത്,രമേശൻ മുതലപ്പാറ, റൈസ റാഷിദ്,അബ്ബാസ് കൊളച്ചപ്,അഡ്വ. ജുനൈദ്,ലെത്തീഫ് ഇടനീർ, ഇഖ്ബാൽ തൈവളപ്പ്,അബ്ദുൽ റഹിമാൻ ചൊട്ട, ബി.എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പോക്കർ മല്ലം, ബി.എ. മുഹമ്മദ് കുഞ്ഞി,
ഷെരീഫ് പന്നടുക്കം, ബി.എം.ശംസീർ, അബ്ദുൾ റഹിമാൻ ബെള്ളിപ്പാടി,കെ അബ്ദുൾ ഖാദർ കുന്നിൽ, ബസ് സ്റ്റാന്റ് അബ്ദുൾ റഹിമാൻ,
സി.സുലൈമാൻ, മുസ്തഫ ബിസ്മില്ല, സിഎംആർ. റാഷിദ്, ഷെഫീഖ് മൈക്കുഴി, അബൂബക്കർ ചാപ്പ, അബ്ദുല്ല കുഞ്ഞി മുണ്ടപ്പള്ളം സംബന്ധിച്ചു.
Post a Comment