റഹീമിനെ കാണാൻ ബന്ധുക്കൾ റിയാദ് ജയിലിൽ എത്തി; അകത്തേക്ക് പ്രവേശനം ലഭിച്ചത് ഉമ്മയ്ക്ക് മാത്രം

(www.kl14onlinenews.com)
(07-November -2024)

റഹീമിനെ കാണാൻ ബന്ധുക്കൾ റിയാദ് ജയിലിൽ എത്തി; അകത്തേക്ക് പ്രവേശനം ലഭിച്ചത് ഉമ്മയ്ക്ക് മാത്രം
റിയാദ്∙ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും ജയിലിലെത്തി. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിലാണ് ഇരുവരും എത്തിയത്. ഇന്ന് രാവിലെയാണ് ഉമ്മയും നസീറും ജയിലിൽ എത്തിയത്

ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് പ്രവേശനം അനുവദിച്ചത് എന്നാണ് വിവരം. ഒക്ടോബർ മുപ്പതിനാണ് ഉമ്മയും സഹോദരനും സൗദിയിൽ എത്തിയത്. അബഹയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ അവർ ശ്രമം നടത്തും. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്

റ​ഹീ​മി​​ന്‍റെ മോ​ച​ന ഹര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള റി​യാ​ദ്​ ക്രി​മി​ന​ൽ കോ​ട​തി​യി​ലെ സി​റ്റി​ങ്​ ന​വം​ബ​ർ 17ന്​ ​ന​ട​ക്കും. ന​വം​ബ​ർ 21 ആ​യി​രു​ന്നു നേ​ര​ത്തെ കോ​ട​തി അ​റി​യി​ച്ച തീ​യ​തി. പ്ര​തി​ഭാ​ഗ​ത്തി​​ന്‍റെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ്​ 17 ലേ​ക്ക് മാ​റ്റി​യ​ത്.

Post a Comment

Previous Post Next Post