(www.kl14onlinenews.com)
(07-November -2024)
ഐ.ടി.വെൽഫയർ മീറ്റ്
വി.അബ്ദുൽ സലാം
കാസർകോട് :
സംസ്ഥാന സർക്കാർ പുതുതായി രൂപം നൽകിയ ഐ ടി/ഐ.ടി. അനുബന്ധ മേഖലയിലെ തൊഴിൽ ക്ഷേമ പദ്ധതികളുടെ ഉത്ഘാടനം
ഇലക്ട്രോണിക് സെക്യൂരിറ്റി/സിസിടിവി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ AKESSIA [ All Kinds of Electronics Security & System Integrators Association] കാസർകോട് ജില്ലാ കമ്മിറ്റി Energize 24 എന്ന പേരിൽ എക്സ്പൊ പാലക്കുന്ന് ബേക്കൽ പാലസ് ഹോട്ടലിൽവച്ച് നടത്തുകയുണ്ടായി. വിവിധ കമ്പനികളുടെ പ്രോഡക്റ്റ് ഡെമോ, ടെക്നിക്കൽ ട്രെയിനിങ്ങ് എന്നിവ സങ്കടിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് അംഗങ്ങൾക്ക് വേണ്ടി ഗവൺമെൻറ് ഐ ടി വെൽഫെയർഫണ്ട് ഉദ്ഘാടനവും നടന്നു . ഐ ടി മേഖലയിൽ ബിസിനസ് ചെയ്യുന്നവരും അവരുടെ തൊഴിലാളികൾക്കും വേണ്ടിയുള്ള വെൽഫയർ മീറ്റ് ഉദ്ഘാടനം ബോർഡ് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാം നിർവഹിച്ചു. അക്കേഷ്യ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റസ്വീൻ അധ്യക്ഷത വഹിച്ച ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ശ്യാം പ്രസാദ് നിർവഹിച്ചു.
സംസ്ഥാന ട്രഷറർ ശ്രീ റിജേഷ് രാംദാസ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ സുരേഷ് കുമാർ, കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ഷാജി, ഫൗണ്ടർ കമ്മിറ്റി അംഗം ശ്രീ മൊബിൻ, കാസർഗോഡ് ജില്ലാ സെക്രട്ടറി ശ്രീ നിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഐ ടി വെൽഫെയർ ബോർഡിൻറെ അഡ്വൈസറി ബോർഡ് അംഗമായി കാസർകോട് ജില്ല എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന ട്രഷററുമായ ശ്രീ റിജേഷ് രാംദാസിനെ തിരഞ്ഞെടുക്കുകയുണ്ടായി. ജില്ലാ ട്രഷറർ ശ്രീ അജ്മൽ നന്ദി അറിയിച്ചു.
Post a Comment