തകർന്നു അപകടാവസ്ഥയിലുള്ള ആലൂർ ജുമാ മസ്ജിദ് റോഡ് അടിയന്തരമായി പണിപൂർത്തിയാക്കുക: മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റിന് എസിസി ആലൂർ നിവേദനം നൽകി

(www.kl14onlinenews.com)
(07-November -2024)

തകർന്നു അപകടാവസ്ഥയിലുള്ള ആലൂർ ജുമാ മസ്ജിദ് റോഡ് അടിയന്തരമായി പണിപൂർത്തിയാക്കുക: എസിസി ആലൂർ നിവേദനം നൽകി

മുളിയാർ : ആലൂർ ജുമാ മസ്ജിദിലേക്ക് പോകുന്ന പ്രധാന റോഡ് തകർന്നു, അതുവഴി പോകുന്ന വളവ് അപകടാവസ്ഥയിലാണ് നിലകൊള്ളുന്നത്, അതിന്റെ വീതി കൂട്ടാൻ വേണ്ടി നേരത്തെ പഞ്ചായത്തുനിന്ന് ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അത് പണി തുടങ്ങിയിട്ടില്ല, അപകടം വരാൻ വേണ്ടി കാത്തുനിൽക്കാതെ, എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന്
ആലൂർ കൾച്ചറൽ ക്ലബ്ബ് മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി പി വി,14-ാം വാർഡ് മെമ്പർ റൈസ റഷീദിനും,ക്ലബ്ബ് വൈസ് പ്രസിഡൻറ് എ ടി അബ്ദുല്ല ,ജനറൽ സെക്രട്ടറി ഇസ്മായിൽ ആലൂർ ക്ലബിൻ്റെ നിവേദനം നൽകി,
എത്രയും പെട്ടെന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രസിഡൻ്റും, വാർഡ് മെമ്പറും, ഉറപ്പുനൽകി.

Post a Comment

Previous Post Next Post