(www.kl14onlinenews.com)
(07-November -2024)
മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവ്, ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം
കോഴിക്കോട്: മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. ഇന്നലെയായിരുന്നു സംഭവം. കാസർകോട് മൈലാട്ടി സ്വദേശി രമീശ തസ്ലിം ആണ് മരണപ്പെട്ടത്. തലാസീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലുള്ള രമീശക്ക് ആഗസ്റ്റില്‍ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രകിയ നടത്തിയിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മരണത്തെ തുടര്‍ന്ന് ആശുപതിയിലും പരിസരത്തും പ്രതിഷേധം കനക്കുകയാണ്. 100 ദിവസത്തിനുള്ളില്‍ 5 മരണങ്ങള്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മൂലം മിംസില്‍ നടന്നെന്നും ആളുകള്‍ പറയുന്നു. ആശുപത്രിയുടെ തികഞ്ഞ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
Post a Comment