റീൽ ചിത്രീകരിക്കാൻ സാഹസം; എസ്‌യുവി പാളത്തില്‍ കയറ്റി യുവാവ്; അറസ്റ്റിൽ

(www.kl14onlinenews.com)
(12-November -2024)

റീൽ ചിത്രീകരിക്കാൻ സാഹസം; എസ്‌യുവി പാളത്തില്‍ കയറ്റി യുവാവ്; അറസ്റ്റിൽ

റീലുകള്‍ ചിത്രീകരിക്കാനും ലൈക്കുകള്‍ വാരിക്കൂട്ടി വൈറലാകാനും ഇന്ന് പലരും കാണിക്കുന്ന സാഹസങ്ങള്‍ പലപ്പോഴും പരിധിവിടാറുണ്ട്. ചിലപ്പോള്‍ അത് വന്‍ അപകടങ്ങള്‍ക്കു വഴിവയ്ക്കാറുണ്ട്. ഇവിടെ വന്‍ ദുരന്തം ഒഴിവായ സംഭവമാണ് രാജസ്ഥാനില്‍ നിന്ന് പുറത്തുവന്നത്. റീല്‍ ചിത്രീകരിക്കാന്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് എസ്‌യുവി ഓടിച്ച് കയറ്റിയയാള്‍ ജയ്പുരില്‍ പിടിയില്‍.

എസ്‌യുവി റെയില്‍വേ പാളത്തില്‍ കയറ്റിയതിന് പിന്നാലെ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ട് വണ്ടി പാളത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എസ്.യു.വി റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍പ്പെട്ടുപോയി. പാളത്തില്‍ കിടന്ന എസ്‌യുവി ദൂരെ നിന്ന് തന്നെ കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തുടര്‍ന്ന് കുറച്ച് സമയത്തെ പരിശ്രമത്തിന് ശേഷമാണ് ട്രാക്കില്‍ നിന്ന് വാഹനം

പൊലീസുകാരും നാട്ടുകാരും വാഹനത്തിന് അടുത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പാളത്തില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ ഓടിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ മൂന്ന് പേരെ വാഹനം ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യപിച്ചാണ് അതിക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. വാഹനം ട്രാക്കില്‍നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Post a Comment

Previous Post Next Post