18 വർഷം,' ഒടുവിൽ റഹീം ഉമ്മയെ കണ്ടു; സൗദി ജയിലിൽ വികാരനിർഭര കൂടിക്കാഴ്ച

(www.kl14onlinenews.com)
(11-November -2024)

18 വർഷം,' ഒടുവിൽ റഹീം ഉമ്മയെ കണ്ടു; സൗദി ജയിലിൽ വികാരനിർഭര കൂടിക്കാഴ്ച
കോഴിക്കോട്: 18 വർഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ നേരിൽ കണ്ട് കുടുംബം. ഉമ്മ ഫാത്തിമയും ബന്ധുക്കളുമാണ് റഹീമിനെ സന്ദർശിച്ചത്. വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച ജയിലിൽവെച്ച് വേണ്ടെന്ന് നേരത്തെ റഹീം തീരുമാനിച്ചിരുന്നു. ഇപ്പോൾ, ഉംറ നിർവഹിച്ച ശേഷം റിയാദിലെത്തിയാണ് ഫാത്തിമ റഹീമിനെ കണ്ടത്.

വധശിക്ഷ റദ്ദാക്കിയെങ്കിലും ഇപ്പോഴും ജയിലിൽ മോചന ഉത്തരവിനായി കാത്തിരിക്കുകയാണ് റഹീം. ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് കേസ് പരിഗണിക്കുക. ഉമ്മയെ ജയിലിൽ വച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് കഴിഞ്ഞ ദിവസം റഹീം സുഹൃത്തിനോട് പറഞ്ഞിരുന്നു.

'തന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ വന്നിരുന്നു. ജയിൽ അധികൃതർ കാണാൻ അവസരം ഒരുക്കിയെങ്കിലും മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ തനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു.

18 വർഷമായി ജയിലിൽ ആണെങ്കിലും ഉമ്മ തന്നെ അഴിക്കുള്ളിൽ ജയിൽ യൂണിഫോമിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എന്റെ നിലവിലെ രൂപം കണ്ടിട്ടില്ല. ഉമ്മയുടെ മനസിൽ ഇന്നും 18വർഷം മുൻപ് സൗദിയിൽ വന്ന എന്റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ,' റഹീം സുഹൃത്തക്കളോട് പറഞ്ഞു.

2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് എന്ന യുവാവ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. മൂന്നാഴ്ച നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ കേരളം ഒറ്റക്കെട്ടായിനിന്ന് സമാഹരിച്ചത്

Post a Comment

Previous Post Next Post