സർക്കാർ ആശുപത്രി ഡോക്ടർമാർ സ്വകാര്യ ചികിത്സകൾ അവസാനിപ്പിക്കണം. ജില്ല ജനകീയ വികസന സമിതി

(www.kl14onlinenews.com)
(11-November -2024)

സർക്കാർ ആശുപത്രി ഡോക്ടർമാർ സ്വകാര്യ ചികിത്സകൾ അവസാനിപ്പിക്കണം.
ജില്ല ജനകീയ വികസന സമിതി
കാസർകോട്: സർക്കാർ ആശുപത്രികളിൽ ശമ്പളം പറ്റി സേവനം ചെയ്യുന്ന ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കാരണം ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് അർഹതപ്പെട്ട സേവനം ലഭിക്കുന്നില്ല,
ചെമ്മനാട് ഗ്രാമ പഞ്ചായത്തിലും കാസർകോടിൻ്റെ വിവിധ ഭാഗങ്ങളിലും വാണിജ്യ കെട്ടിടങ്ങളിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ ക്ലീനിക്കിക്കുകൾ സ്ഥാപിച്ച് ചികിത്സകൾ നടത്തുകയാണ്,
സർക്കാർ നൽകുന്ന ശമ്പളത്തിന് പുറമെ ക്ലിനിക്കിൽ എത്തുന്ന രോഗികളിൽ നിന്നും 200 രൂപ മുതൽ 300 രൂപ വരെ ഫീസ് ഇടാക്കുകയും ഒപ്പം തന്നെ ലാബ് നടത്തിപ്പും, മെഡിക്കൽ സ്റ്റോറിൽ മരുന്ന് കുറിപ്പടി നൽകുന്ന വകയിലുള്ള കമ്മീഷനുമടക്കം വൻ തുകകളാണ് സർക്കാർ ഡോക്ടർമാർ സമ്പാദിക്കുന്നത്,
പ്രസ്തുത വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാവിജിലൻസ് വിംഗ് ഡിവൈഎസ്പിക്ക് ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറി ബദറുദ്ദീൻ കറന്തക്കാട് പരാതി നൽകി.

Post a Comment

Previous Post Next Post