(www.kl14onlinenews.com)
(19-October -2024)
കോഴിക്കോട്: കോഴിക്കോട് എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട് പണം കവർന്നതായി പരാതി. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് അജ്ഞാത സംഘം കെട്ടിയിട്ട് പണം കവർന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെതായാണ് സുഹൈൽ പറയുന്നത്. ഇയാളുടെ ദേഹത്തും കാറിനകത്തും മുളക് പൊടി വിതറിയ നിലയിൽ, റോഡിനു സമീപമുണ്ടായിരുന്നവരാണ് കണ്ടെത്തിയത്.
കൊയിലാണ്ടിയിൽ നിന്നു പണവുമായി വരുന്നതിനിടെ യുവതി ഉൾപ്പെടുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ ഇവർ ലിഫ്റ്റ് ചോദിക്കുകയും, കാറിന്റെ പുറകിലെ സീറ്റിൽ തന്നെ ബോധം കെടുത്തി കെട്ടിയിട്ട ശേഷം പണം കവരുകയുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
സ്വകാര്യ എടിഎമ്മിൽ നിറയ്ക്കുന്നതിനായി കൊണ്ടുവന്ന 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. സുഹൈലിനൊപ്പം കാറും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്
Post a Comment