കാസർകോട് ബീച്ച് റോഡിന് ഹമീദലി ശംനാടിൻ്റെ പേര് നൽകണം:ജില്ലാ ജനകീയ നീതിവേദി

(www.kl14onlinenews.com)
(19-October -2024)

കാസർകോട് ബീച്ച് റോഡിന് ഹമീദലി ശംനാടിൻ്റെ പേര് നൽകണം:ജില്ലാ ജനകീയ നീതിവേദി
കാസർകോട്: കാസർകോട് - നെല്ലിക്കുന്ന് ബീച്ച് റോഡിൻ്റെ പേര് സുനിൽ ഗാവസ്കർ റോഡെന്ന പേരിൽ പുനർനാമകരണം ചെയ്യാനുള്ള നഗരസഭയുടെ തീരുമാനം പ്രസ്തുത സ്ഥലങ്ങളിൽ ജീവിക്കുന്ന ജനഹിതം മനസ്സിലാക്കാതെയുള്ള പ്രവൃത്തിയാണെന്നും, ഏതെങ്കിലും ഒരു മുതലാളിയുടെ സുഹൃദ്ബന്ധം നിലനിർത്താൻ ഒരു ദേശത്തിന് ഒരു ജനകീയ ഉപകാരവും ചെയ്യാത്ത ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ പേര് നൽകുന്നത് ഒരു നാടിനോട് കാണിക്കുന്ന ധിക്കാരപരമായ നടപടിയാണെന്നും, പ്രദേശത്ത് ജീവിക്കുന്ന ജനങ്ങൾ അഭിപ്രായപ്പെടാതിരിക്കെ ഏതെങ്കിലും മുതലാളിമാരുടെ താൽപര്യത്തിന് വേണ്ടി രണ്ടര കിലോമീറ്റർ ദൈർഘ്യമുള ഒരു റോഡിന് ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ പേര് നൽകുന്നതിന് പകരം ജില്ലയിലെ കരുത്തുറ്റ പാർലമെൻ്റെറിയനും, ജനകീയനും പരേതനുമായ ഹമീദ് അലി ശംനാടിൻ്റെ പേര് നൽകണമെന്ന് ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യ സമിതി ഓൺലൈനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം
പ്രദേശ വാസികളുമായി കൂടി ആലോചിച്ച് നിയമനടപടികളിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു.

ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ മാക്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ വിഷയം അവതരിപ്പിച്ചു.
റിയാസ് സി. എച്ച്. ബേവിഞ്ച,ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബദുറഹിമാൻ തെരുവത്ത്, അബ്ബാസ് കൈനോത്ത്, സീതു മേൽപറമ്പ , ബഷീർ കുന്നരിയത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post