എഡിജിപി അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്ന് പിവി അൻവർ

(www.kl14onlinenews.com)
(30-Sep -2024)

എഡിജിപി അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്ന് പിവി അൻവർ
കോഴിക്കോട്: എഡിജിപി അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്ന് പിവി അൻവർ എംഎൽഎ. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ച് വലിച്ചാലും ആ കെട്ട് വിടാൻ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അൻവർ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ

പൊലീസിലെ ചെറിയവിഭാഗമാണെങ്കിൽ പോലും ഈ ക്രിമിനൽ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താൻ രംഗത്തുവന്നതെന്ന് അൻവർ പറഞ്ഞു." മുൻ എസ്പി സുജിത് ദാസിന് കേസുകൾ ഉണ്ടാക്കാൻ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. അങ്ങനെ സർക്കാരിന് മുന്നിൽ കുടുതൽ സ്വർണവും എംഡിഎംഎയും പിടിച്ചെടുക്കുന്നനാകുന്നു. ഇടതുപക്ഷത്തെ ജനത്തിൽ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാർ എംഡിഎംഎ കച്ചവടക്കാരാണ്"- അൻവർ പറഞ്ഞു.

"വിമർശനങ്ങൾക്ക് പിന്നാലെ പരാതി പിൻവലിക്കാൻ നിരവധി ഓഫറുകൾ വന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി തന്നെ സുഖിപ്പിക്കാനുള്ള ഏർപ്പാടായിരുന്നു. ഇതോടെ അന്വേഷണം തണുപ്പിക്കാമെന്ന് അവർ കരുതി"- അൻവർ പറഞ്ഞു.

മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘമെന്നാണ് ഇന്ന് ഹിന്ദുദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നത്. മലയാള പത്രത്തോട് ഇക്കാര്യം പറയുന്നതെങ്കിൽ ചോദ്യമുണ്ടാകും. ഈ വാർത്ത നേരെ ഡൽഹിയിലേക്ക് പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇത് സദുദ്ദേശ്യമാണോ?- അൻവർ ചോദിച്ചു. കരിപ്പൂർ എയർപോർട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വർണം പിടികൂടിയാൽ എഫ്ഐ ആർ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വർണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവൻ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്. ഒരു സമുദായത്തെ അടിച്ചമർത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നത്"- അൻവർ പറഞ്ഞു.

ആഷിറിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് മനസിലാകുന്നത്, മരണത്തില്‍ ദുരൂഹതയുണ്ട്: പുതിയ ആരോപണവുമായി അന്‍വര്‍

മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി വടകര ആഷിറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ. ആഷിര്‍ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ് മരിച്ചതെന്നാണ് പറയുന്നതെങ്കിലും കുട്ടിയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണത്തില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നതെന്ന് അന്‍വര്‍ പറഞ്ഞു. ആഷിറിന്റെ മരണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണ്. ആഷിറും കുടുംബവും ആരോപണം ഉന്നയിച്ച ആളുകള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു. കേസില്‍ നിന്നും ചിലര്‍ രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചു.

മരിക്കുന്നതിന് മുന്‍പ് ആഷിറിനെ ഒരു മനോരോഗ കൗണ്‍സിലറെ കാണിച്ചപ്പോള്‍ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി കുട്ടി കൗണ്‍സിലറോട് പറഞ്ഞെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ആഷിറിന്റെ കുടുംബത്തിന്റെ വാഹനം നിരവധി തവണ ഈ മയക്കുമരുന്ന് സംഘം തകര്‍ത്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പറയാനാകുമെന്ന് അന്‍വര്‍ പറഞ്ഞു.

ആഷിര്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു അജ്ഞാതന്‍ കുട്ടിയെ തൊട്ടടുത്തുള്ള ഖബറിസ്ഥാനിലേക്ക് കൂട്ടിക്കൊണ്ടുപോയതായി കണ്ടവരുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. പിന്നീട് ഒരു ചുവന്ന കാറില്‍ കുട്ടിയെ തിരിച്ചാക്കിയതായി സഹപാഠികളും കണ്ടിട്ടുണ്ട്. തുടര്‍ന്ന് കുട്ടി കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. കുട്ടിയ്ക്ക് വിഷം നല്‍കിയതാണെന്നാണ് മനസിലാകുന്നത്. മാമി തിരോധാനക്കേസിന്റേയും റിദാന്‍ വധക്കേസിന്റേയും മറ്റൊരു രൂപമാണ് ആഷിറിന്റെ മരണം. നിരവധി പേരെ പൊലീസ് മയക്കുമരുന്ന് കള്ളക്കേസില്‍ കുടുക്കുന്നുവെന്നും പൊലീസാണ് ഈ കച്ചവടങ്ങള്‍ക്ക് പിന്നിലെന്നും അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം തുടർന്ന് പിവി അൻവർ എംഎൽഎ. ദ ഹിന്ദൃുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനെതിരെയായിരുന്നു അൻവറിന്റെ വിമർശനം. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും അൻവർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. മാമി തിരോദധാന കേസിൽ പിവി അൻവർ വിളിച്ചുവരുത്തിയ വിശദീകരണ യോ​ഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം.

എന്തുകൊണ്ട് കേരളത്തിലെ മറ്റ് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകിയില്ലെന്ന് അൻവർ ചോദിച്ചു. എന്ത് കൊണ്ടാണ് ഹിന്ദു പത്രത്തിന് അഭിമുഖം നൽകിയതെന്നും ഉദ്ദേശം വേറെയാണെന്നും പിവി അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്ത് സ്വർണം പിടിക്കുന്നതുകൊണ്ട് മലപ്പുറത്തുകാർ സ്വർണം കടത്തുന്നുവെന്നല്ല പിടിക്കപ്പെട്ടവന്റെ പാസ്‌പോർട്ട് വേരിഫൈ ചെയ്ത് ഏത് ജില്ലാക്കാരാനാണെന്ന് കണ്ടെത്തണം. അതിന് പകരം ഒരു സമുദായത്തെ അടിച്ചേൽപ്പിക്കുകയാണെന്ന് അൻവർ പറഞ്ഞു.

ഹിന്ദുത്വ ശക്തികളെ നേരിടുന്നത് സിപിഎം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ പക്ഷേ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അൻവർ ചോദിച്ചു. അവിടെയാണ് പ്രശ്‌നം. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പിവി അൻവർ പറഞ്ഞു. ചോദ്യമുണ്ടാകുമെന്നും. സദുദ്ദേശമാണോ ദുരുദേശമാണോയെന്ന് അൻവർ ചോദിച്ചു. ഈ പോക്ക് ശരിയായ രീതിയിലുള്ള കേസല്ല. ഇതാണ് ഇവിടെ ചോദ്യചെയ്യപ്പെടുന്നതെന്ന് പിവി അൻവർ പറഞ്ഞു.

Post a Comment

Previous Post Next Post