(www.kl14onlinenews.com)
(30-Sep -2024)
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അൻവർ; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിന്
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നുവെന്ന് അൻവർ ആരോപിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. മതസൗഹാർദത്തിന്റെ കടക്കൽ കത്തിവയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. അതും ആർഎസ്എസുമായി സഹകരിച്ചെന്നും അൻവർ ആരോപിച്ചു.
മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാമി കേസിൽ നിലവിലെ അന്വേഷണത്തിൽ ഒന്നും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ലെന്നപോലെ എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നുവെന്നും അൻവർ ആരോപിച്ചു.
അതേസമയം കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഒക്ടോബർ 2 വരെ നടത്താൻ തീരുമാനിച്ചിരുന്ന പൊതുയോഗങ്ങൾ മാറ്റിവെച്ചതായി പി.വി. അൻവർ അറിയിച്ചു. ഒക്ടോബർ ഒന്നിന് വൈകിട്ട് അരീക്കോടും രണ്ടാം തീയതി മഞ്ചേരിയിലും നടത്താനിരുന്ന പൊതുയോഗങ്ങൾ മാറ്റിവെച്ചതായി അൻവർ.
തൊണ്ടയിലെ അണുബാധയെ തുടർന്നാണ് രാഷ്ട്രീയ വിശദീകരണയോഗം മാറ്റിവെച്ചതെന്നും രണ്ടുദിവസം പൂർണ്ണമായ വിശ്രമമാണ് ഡോക്ടർസ് ആവശ്യപ്പെട്ടത് എന്നും അൻവർ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു
കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാൻ നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി; കടുപ്പിച്ച് പിവി അൻവർ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. മതസൌഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ ആരോപിച്ചു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എടുത്തുപറഞ്ഞാണ് അൻവർ പ്രതികരിച്ചത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളത്ത് നടന്ന പൊതുയോഗത്തിലാണ് അൻവറിന്റെ പ്രതികരണം.
എന്നാൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത് കേരളത്തിലെ പത്രങ്ങളോട് പറയാത്തത്? ദ ഹിന്ദുവിൽ പറഞ്ഞാൽ അത് എത്തുക ഡൽഹിയിലാണ്. രക്ഷകൻ വീടിനകത്ത് പൊട്ടക്കിണർ കുഴിച്ചു വെച്ചിട്ടുണ്ടെങ്കിൽ ആരും വീണുപോകുമെന്നും പി വി അൻവർ പറഞ്ഞു. മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് കേരളത്തിലെത്തുന്നതെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. '123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
പി വി അൻവറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും നാടാകെ നടന്ന് പറയുന്നുണ്ട്. എന്നാൽ ഇതിൽ അവർ വിജയിക്കാൻ പോകുന്നില്ല. വിഷയം ഏറ്റെടുക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഇപ്പോൾ നടക്കുന്ന പൊലീസിങ്ങുമായി ബന്ധപ്പെട്ട് കേരള ജനത സർക്കാരിനെയും സിപിഐഎമ്മിനെയും എൽഡിഎഫിനെയും വെറുക്കുകയാണ്. പൊലീസിന്റെ ഇല്ലീഗൽ, ഇമ്മോറൽ, മനുഷ്യത്വരഹിതമായ പെരുമാറ്റം ജനങ്ങൾക്ക് സർക്കാരിനോടുള്ള എല്ലാ അടുപ്പവും ഇല്ലാതാക്കി. റിദാൻ ബാസിൽ കേസിൽ നടന്നതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. പക്ഷേ കേസ് തേച്ചുമാച്ച് കളയാൻ ശ്രമിച്ച ഒളവണ്ണ പൊലീസിന് തന്നെ അന്വേഷണം കൈമാറുകയാണ് ഉണ്ടായതെന്നും പി വി അൻവർ പറഞ്ഞു.
ഒന്നര രണ്ട് വർഷമായി വലിയ തുകയാണ് ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഫൈൻ. ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. മൂന്ന് കുട്ടികൾ ബൈക്കിൽ പോയാൽ മൂന്ന് കുട്ടികൾക്കും ഫൈൻ അടയ്ക്കും. ഇതേത് നിയമമാണ്. വഴിയിൽ തടഞ്ഞുനിർത്തി ഫൈൻ അടപ്പിക്കുന്നു. ഇത് എങ്ങനെ ചോദിക്കും? ചോദിക്കാൻ ചെന്ന സഖാക്കളെ അപമാനിച്ച് ഇറക്കി വിടുന്നു. ഇതിൽ തുടങ്ങിയ അന്വേഷണമാണ് സ്വർണ്ണക്കടത്തിലേയ്ക്കടക്കമെത്തിയതെന്നും അന്‍വര്‍ പറഞ്ഞു.
കടുത്ത തൊണ്ടവേദന; പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി
കോഴിക്കോട്: പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് പിവി അൻവർ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ ഇന്ന് അൻവർ സംസാരിച്ചിരുന്നു.
ഇന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായാണ് പി വി അൻവർ രംഗത്ത് എത്തിയത്. മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ . ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എടുത്തുപറഞ്ഞാണ് അൻവർ പ്രതികരിച്ചത്
ഹിന്ദുത്വയെ ശക്തമായി നേരിട്ടത് സിപിഐഎം ആണെന്ന് അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. അതിൽ സംശയമില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഏക സിവിൽ കോഡ്, പൌരത്വഭേദഗതി എന്നിവയിലെ ഇടത് നിലപാട് ആത്മാർത്ഥപരമായിരുന്നുവെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ എല്ലാം മാറി മറിയുന്നത് ഒന്നൊന്നര വർഷത്തിനുള്ളിലാണ്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
എന്നാൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത് കേരളത്തിലെ പത്രങ്ങളോട് പറയാത്തത്? ദ ഹിന്ദുവിൽ പറഞ്ഞാൽ അത് എത്തുക ഡൽഹിയിലാണ്. രക്ഷകൻ വീടിനകത്ത് പൊട്ടക്കിണർ കുഴിച്ചു വെച്ചിട്ടുണ്ടെങ്കിൽ ആരും വീണുപോകുമെന്നും പി വി അൻവർ പറഞ്ഞു. മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് കേരളത്തിലെത്തുന്നതെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. '123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
പി വി അൻവറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും നാടാകെ നടന്ന് പറയുന്നുണ്ട്. എന്നാൽ ഇതിൽ അവർ വിജയിക്കാൻ പോകുന്നില്ല. വിഷയം ഏറ്റെടുക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഇപ്പോൾ നടക്കുന്ന പൊലീസിങ്ങുമായി ബന്ധപ്പെട്ട് കേരള ജനത സർക്കാരിനെയും സിപിഐഎമ്മിനെയും എൽഡിഎഫിനെയും വെറുക്കുകയാണ്. പൊലീസിന്റെ ഇല്ലീഗൽ, ഇമ്മോറൽ, മനുഷ്യത്വരഹിതമായ പെരുമാറ്റം ജനങ്ങൾക്ക് സർക്കാരിനോടുള്ള എല്ലാ അടുപ്പവും ഇല്ലാതാക്കി. റിദാൻ ബാസിൽ കേസിൽ നടന്നതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. പക്ഷേ കേസ് തേച്ചുമാച്ച് കളയാൻ ശ്രമിച്ച ഒളവണ്ണ പൊലീസിന് തന്നെ അന്വേഷണം കൈമാറുകയാണ് ഉണ്ടായതെന്നും പി വി അൻവർ പറഞ്ഞു

Post a Comment