(www.kl14onlinenews.com)
(03-October -2024)
കാസർകോട് : ബ്രട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം പോലെ വേഷത്തിന്റെയും
വർണ്ണത്തിന്റെയും
മതത്തിന്റെയും പേരിൽ ഇന്ത്യയെ വെട്ടി മുറിച്ച് ഭരിക്കാൻ നരേന്ദ്ര മോഡിയെ അനുവദിക്കില്ലെന്ന് എൻ.സി.പി.എസ് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി. പി.എസ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടാൻ കോപ്പുകൂട്ടുന്നവരാണ് മോഡിയും അമിത് ഷായും. ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ഇന്ത്യൻ ജനതയെ വിവിധ തട്ടുകളാക്കാനുള്ള ബോധപൂർവ്വമായ കരുനീക്കം നടക്കുന്നു. നാല് വോട്ടിനും അധികാരത്തിനും വേണ്ടി മതസൗഹാർദ്ദത്തെ തകർക്കരുത്.
ഭാരതാംബയെ ചോരയിൽ മുക്കി ഫാസിസ്റ്റ് ഭരണം നടത്താമെന്ന്
ഗാന്ധിജിയുടെ ഘാതകരായ
ബി.ജെ.പി മോഹിക്കരുത്. ഗാന്ധിജിയെ വധിച്ച നരാധമന്മാർ ഏകാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോവുകയാണ്. ഫാസിസ്റ്റ് ശക്തികളെ തളയ്ക്കാൻ ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ അഹങ്കാരമാണ് ബി.ജെ.പി മുന്നണിയെ അധികാരത്തിലേറ്റിയത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് നിന്നപ്പോൾ മോഡിയും ബി.ജെ.പിയും വിയർക്കുന്നത് രാജ്യം കണ്ടു. ഐക്യത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ പുതിയ ശ്രമത്തെ സ്വാഗതം ചെയ്യുകയാണ്. നമ്മൾ ഒരുമിച്ചു നിന്ന് അടുത്ത തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഭരണം തിരിച്ചു പിടിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.
Post a Comment