(www.kl14onlinenews.com)
(29-October -2024)
നവീൻ ബാബുവിന്റെ മരണം;
കണ്ണൂർ: കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
നേരത്തെ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള തലശേരി സെക്ഷൻസ് കോടതിയുടെ വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയത്. നവീൻ ബാബുവിനെ അപഹസിക്കാനും അപമാനിക്കാനും ദിവ്യ ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു.സഹപ്രവർത്തകരുടെ മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ക്ഷണിക്കാത്ത പരിപാടിയിൽ ആസൂത്രിതമായാണ് ദിവ്യ എത്തിയത്. ഇതിൽ നിന്ന് ദിവ്യയുടെ പങ്ക് വ്യക്തമാണ്.-കോടതി വിധിയിൽ വ്യക്തമാക്കി.പ്രതി രാഷ്ട്രീയാധികാരം ഉപയോഗിച്ച് കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്
Post a Comment