പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ, മയക്കുമരുന്ന് കണ്ടെത്തിയത് വീട്ടിൽ നിന്ന്

(www.kl14onlinenews.com)
(19-October -2024)

പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ, മയക്കുമരുന്ന് കണ്ടെത്തിയത് വീട്ടിൽ നിന്ന്
കൊല്ലം: പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് എന്ന പാർവതിയാണ് (36) പിടിയിലായത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പരവൂർ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന. ഭർത്താവിനോടൊപ്പമായരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവർക്ക് ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post