നിതേഷിനെയും, ശരണ്യയെയും ഒ.എസ്‌.എ അനുമോദിച്ചു

(www.kl14onlinenews.com)
(19-October -2024)

നിതേഷിനെയും, ശരണ്യയെയും ഒ.എസ്‌.എ അനുമോദിച്ചു
കാസര്‍കോട്‌: കാസര്‍കോട്‌ ഗവ.ഹയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നിതേഷിനെയും ശരണ്യെയും കാസര്‍കോട്‌ ജി.എച്ച്‌.എസ്‌.എസ്‌ ഓള്‍ഡ്‌ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ അനുമേദിച്ചു. സംസ്ഥാന സ്‌കൂള്‍ കബഡി മത്സരത്തില്‍ സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളായ കാസര്‍കോട്‌ ജില്ലാ സ്‌കൂള്‍ ടീം അംഗമാണ്‌ നിതേഷ്‌.

സബ്‌ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 600, 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും 200 മീറ്ററില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനാണ്‌ ശരണ്യ. രണ്ട്‌ പേര്‍ക്കും ഒ.എസ്‌.എ പ്രസിഡണ്ട്‌ എന്‍.എ അബൂബക്കര്‍ ഉപഹാരം നല്‍കി. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡണ്ട്‌ കെ.ജയചന്ദ്രന്‍, മൂസ്‌ ബി.ചെര്‍ക്കള, ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കള, ഹാരിസ്‌ സിറ്റി ചപ്പല്‍, അബ്ബാസലി ചേരങ്കൈ, യൂസുഫ്‌ എരിയാല്‍, ശ്രീജ സുനില്‍, അനീഷ എ.എച്ച്‌, നിയാസ്‌ ജസ്‌മാന്‍, മഹമൂദ്‌ വട്ടയക്കാട്‌, കെ.എച്ച്‌ മുഹമ്മദ്‌, ഷരീഫ്‌, ഷാഫി, അഷ്‌റഫ്‌ എ.എല്‍, സി.എച്ച്‌ അബ്‌ദുല്ല കുഞ്ഞി, മുനീര്‍ മാസ്റ്റര്‍, ഖാലിദ്‌ എന്നിവര്‍ സംസാരിച്ചു. ജോയിന്റ്‌ സെക്രട്ടറി അബ്‌ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post