ചേർത്തലയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

(www.kl14onlinenews.com)
(02-Sep -2024)

ചേർത്തലയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ചേർത്തല: ആലപ്പുഴയിലെ ചേർത്തലയിൽ അമ്മയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശ എന്ന യുവതിയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചി മുറിയിൽ നിന്നാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചി മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിന്റെ നടപടി ക്രമങ്ങൾ രതീഷിന്റെ വീട്ടിൽ പുരോഗമിക്കുകയാണ്. പ്രതിയുടെ വീടിന്റെ സമീപത്തും പൊലീസ് പരിശോധന നടത്തിയിരുന്നു.

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങൾക്കു ശേഷം കുട്ടിയെ വീട്ടിൽ കാണാനില്ലെന്ന് ആശ വർക്കർ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് യുവതി ആദ്യം ആശ വർക്കറോട് പറഞ്ഞത്.

തൃപ്പൂണിത്തുറ സ്വദേശികൾക്ക് കുഞ്ഞിനെ കൈമാറിയെതെന്ന് പൊലീസിനോടും യുവതി പറഞ്ഞത്. എന്നാൽ ആർക്കാണ് കുട്ടിയെ കൈമാറിയതെന്ന് പറയാൻ യുവതിക്കായില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ആൺ സുഹൃത്തിനെ പൊലീസ് വിളിച്ചുവരുത്തുന്നതും, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വിവരം കണ്ടെത്തുന്നതും. രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ

Post a Comment

Previous Post Next Post