(www.kl14onlinenews.com)
(19-Sep -2024)
ന്യൂഡൽഹി: റേഷൻ കടകളെ കൂടുതൽ സ്മാർട്ട് ആക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. റേഷൻ വിതരണത്തിന് ടു സ്റ്റെപ് വെരിഫിക്കേഷൻ നടപ്പിലാനാക്കാനാണ് നീക്കം. അതായത്, റേഷൻ വിതരണത്തിന് ഇനി മുതൽ ഒടിപിക്കു പുറമേ മുഖം തിരിച്ചറിയാൻ കൂടി സംവിധാനം ഒരുക്കും. ആദ്യം ആറു സംസ്ഥാനങ്ങളിലെ ആറു ജില്ലകളിൽ ഒരു മോഡൽ പ്രോജക്ട് എന്ന രീതിയിൽ ഈ സംവിധാനം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അന്നപൂർണ ദേവി അറിയിച്ചു.
ഈ മാസം അവസാനത്തോടെ റാഞ്ചിയിൽ പദ്ധതിക്ക് തുടക്കമിടും. അവിടെ വച്ച് ഗുണഭോക്താവിന്റെ ഫോട്ടോ എടുക്കുകയും അവരുടെ ഫോണുകളിൽ ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കുകയും ചെയ്യുമെന്ന് ദേവി പറഞ്ഞു. ''റേഷൻ വാങ്ങാൻ ഗുണഭോക്താവ് വരുമ്പോഴെല്ലാം അവരുടെ ചിത്രം ക്യാപ്‌ചർ ചെയ്യുകയും ഒരു ഒടിപി അയയ്ക്കുകയും ചെയ്യും. ഇത് വിജയിച്ചാൽ രാജ്യത്തുടനീളം നടപ്പിലാക്കും,” ദേവി റാഞ്ചിയിൽ പറഞ്ഞു.
2500 മിനി അങ്കണവാടികൾ നവീകരിക്കാനും സംസ്ഥാനത്തെ 30,000-ത്തിലധികം അംഗൻവാടികൾ ‘സാക്ഷം അങ്കണവാടി’ അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ന്യൂട്രീഷ്യൻ സപ്പോർട്ട് പ്രോഗ്രാം ആയി ഉയർത്താനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post a Comment