എംപോക്സ് ക്ലേഡ് 1 ബി വകഭേദം; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

(www.kl14onlinenews.com)
(24-Sep -2024)

എംപോക്സ് ക്ലേഡ് 1 ബി വകഭേദം; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്
എംപോക് ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

കോം​ഗോ, സ്വീഡൻ, തായ്ലന്റ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ വകഭേദം ഇതുവരെ കണ്ടെത്തിയതെന്നും കേരളത്തിൽ പരിശോധനയുടെ ഭാ​ഗമായുള്ള ജനിതകപരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

യുഎഇയിൽനിന്ന്‌ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് പുതിയ എംപോക്സ് വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്‌സ് വൈറസിന്റെ വകഭേദമാണ് ഇത്.

Post a Comment

Previous Post Next Post