അർജുന്റെ ലോറി കണ്ടെത്തും വരെ തിരച്ചിൽ തുടരും

(www.kl14onlinenews.com)
(24-Sep -2024)

അർജുന്റെ ലോറി കണ്ടെത്തും വരെ തിരച്ചിൽ തുടരും

ബംഗളുരു: കനത്ത മഴ പെയ്താൽ മാത്രമേ ഡ്രഡ്ജിങ് നിർത്തിവയ്ക്കൂ എന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. ചെറിയ തോതിൽ മഴ പെയ്യുകയാണെങ്കിൽ ഡ്രഡ്ജിങ് തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി താൽക്കാലികമായി ഡ്രഡ്ജിങ് നിർത്തിയാൽ പോലും അനുകൂല കാലാവസ്ഥ ഉണ്ടാകുമ്പോൾ നഷ്ടപെട്ട മണിക്കൂറുകൾ പകരം തിരച്ചിൽ നടത്തുന്നും ജിതിൻ പറഞ്ഞു. അർജുന്റെ ലോറി കണ്ടെത്തുന്നത് വരെ തിരച്ചിൽ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകിയെന്നും ജിതിൻ പറഞ്ഞു.

ശക്തമായ മഴ ദൗത്യത്തെ ദുഷ്‌കരമാക്കുമെന്ന് റിട്ട മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു. തിരച്ചിലിനായി നാല് സ്പോട്ടുകൾ മാർക്ക് ചെയ്ത് നൽകിയെന്നും ഓരോ സ്പോട്ടിന്റെയും മുപ്പത് മീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post