(www.kl14onlinenews.com)
(08-August -2024)
കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്
195 ശരീരഭാഗങ്ങൾ കണ്ടെത്തി. ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. 233 സംസ്കാരങ്ങളാണ് നടന്നത്. 14 ക്യാമ്പുകളിലായി മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. സ്കൂളുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും
സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. ദുരന്ത മേഖലയെ ആറായി തിരിച്ചാകും പരിശോധന. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിത്. കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്‍ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത് മുന്നറിയിപ്പിലെ വീഴ്ച; മുൻകരുതലുകൾ സ്വീകരിക്കുന്നതിലും പാളിച്ച
തിരുവനന്തപുരം: മുന്നറിയിപ്പ് നൽകുന്നതിലും മുന്നൊരുക്കങ്ങളിലും വിവിധ ഏജൻസികൾക്കുണ്ടായ വീഴ്ചയാണ് ഒരു നാടിനെയാകെ മായ്ച്ച് കളഞ്ഞ മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത്. അതീതീവ്രമഴ മുന്നറിയിപ്പ് നൽകുന്നിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ചയുണ്ടായി. തുടർച്ചായി മഴ പെയ്തിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും പാളിച്ചയുണ്ടായി
ജുലൈ 30 ന് പുലർച്ചെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് മുണ്ടെക്കെയെ തകർത്തത്. ദുരന്തമുണ്ടാകുമ്പോൾ ഓറഞ്ച് അലർട്ടായിരുന്നു വയനാടിൽ നിലവിലുണ്ടായിരുന്നത്. 204.4 മി.മീ വരെ മഴ പെയ്യാനുള്ള സാധ്യതാണ് ഓറഞ്ച് അലർട്ട്. ദുരന്തമുണ്ടായ മുണ്ടൈക്കൈയിൽ ഐഎംഡിക്ക് പക്ഷെ മഴമാപിനിയില്ല. ആ ദിവസങ്ങളിൽ തൊട്ടടുത്ത സ്റ്റേഷനുകളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും 29ന് ഉചയ്യ് മാത്രമാണ് ഓറഞ്ച് അലർട്ട് പോലും പ്രഖ്യാപിച്ചത്. 29ന് രാത്രി വയനാട് ഉൾപ്പെടയുള്ള വടക്കൻ കേരളത്തിൽ കനത്ത മഴ സാധ്യത റഡാർ ഇമേജുകളിൽ വ്യക്തമായിരുന്നു. രാത്രി വൈകിയും അതിശക്തമായ മഴ സാധ്യത റഡാറിൽ തെളിഞ്ഞു. ദുരന്തം കൺമുന്നിലുണ്ടായിരുന്നിട്ടും അലർട്ട് റെഡായില്ല.
ദുരന്തമുണ്ടായതിന് പിന്നാലെ 30ന് പുലർച്ചെ മാത്രമാണ് ഓറഞ്ച് അലർട്ട് റെഡാക്കി മാറ്റുന്നത്. കൃത്യസമയത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിൽ ഐഎംഡിക്കുണ്ടായത് ഗുരുതര വീഴ്ചയാണ്. വയനാട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ പഠനകേന്ദ്രമായ ഹ്യൂം സെന്ററിന്റെ മഴ മാപിനികളിൽ ആ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് അതിശക്തമായ മഴയായിരുന്നു. പുത്തുമലയിൽ 48 മണിക്കൂറിനിടെ പെയത്ത് 572 മില്ലി മീറ്റർ മഴയാണ്. തെറ്റമലയിൽ 430 മി.മീ മഴയും ഉണ്ടായി. ദുരന്തം തൊട്ടരികെ എന്ന് ഹ്യൂം സെന്റർ ജില്ലാഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നിട്ടും ദുരന്തസാധ്യത പട്ടികയിൽ ഡീപ് റെഡ് സോണിലായിരുന്ന മുണ്ടൈക്കയിൽ നിന്ന് ചുരുക്കമാളുകെ മാത്രമാണ് ജില്ലാ ഭരണകൂടം മാറ്റിപാർപ്പിച്ചത്
തലേ ദിവസം തന്നെ മുണ്ടക്കൈയിൽ മലയിടിച്ചിലുണ്ടായിരുന്നു. എന്നിട്ടും മുന്നൊരുക്കത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും പാളിച്ചകളുണ്ടായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കെ എസ് ഡി എം എക്ക് കൈമാറുന്ന മുന്നറിയിപ്പുകളിൽ വയനാട്ടിൽ 29നും 30നും നേരിയ ഉരുൾപ്പൊട്ടൽ സാധ്യത മാത്രമാണ് സൂചിപ്പിച്ചിരുന്നത്. വയനാടിൽ ദുരന്തമുണ്ടാകുമെന്ന് ഡിഎസ്ആക്കും പറയാനായില്ല. സാങ്കേതികത്വം പറഞ്ഞ് പിടിച്ച് നിൽക്കാനാണ് ഏജൻസികളുടെ ഇപ്പോഴത്തെ ശ്രമം മുന്നറിയിപ്പുകളിലും മുന്നൊരുക്കങ്ങളും പേരിന് മാത്രമായപ്പോൾ ജീവനും ജീവിതവും നഷ്ടപ്പെടുതിയത് ആയിരക്കണക്കിന് മനുഷ്യർക്കാണ്. കേരളത്തിന് വേണ്ടത് സൂക്ഷ്മ മുന്നറിയിപ്പുകളും ധ്രുതഗതിയിലുള്ള ദുരന്തനിവാരണവുമാണെന്ന് ഒരിക്കൽ കൂടി പഠിപ്പിക്കുന്ന പാഠമാണ് മുണ്ടക്കൈ
Post a Comment