പാരീസിൽ വെങ്കലത്തിളക്കത്തിൽ ഇന്ത്യന്‍ ഹോക്കി ടീം; ഒളിംപിക്സ് മെഡൽ നേട്ടം പതിമൂന്നാം തവണ

(www.kl14onlinenews.com)
(08-August -2024)

പാരീസിൽ വെങ്കലത്തിളക്കത്തിൽ ഇന്ത്യന്‍ ഹോക്കി ടീം; ഒളിംപിക്സ് മെഡൽ നേട്ടം പതിമൂന്നാം തവണ
പാരീസ്: ഒളിമ്പിക്‌സിൽ വീണ്ടും ഇന്ത്യക്ക് വെങ്കല തിളക്കം. സ്‌പെയിനിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കല നേട്ടം ആവർത്തിച്ചത്. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ നാലാമത്തെ വെങ്കല നേട്ടമാണിത്. മലയാളി താരം പിആർ ശ്രീജേഷിന്റെ വിടവാങ്ങൾ മത്സരം കൂടിയാണ് വെള്ളിയാഴ്ച പാരീസിൽ നടന്നത്.ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.

കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യയ്ക്കെതിരേ പതിനെട്ടാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് മാർക് മിറാലസ് സ്പെയിനിനെ മുന്നിലെത്തിച്ചിരുന്നു.പിന്നാലെ മുപ്പതാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ലക്ഷ്യം കണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ മുപ്പത്തിമൂന്നാം മിനിറ്റിലും ഹർമൻപ്രീത് സിങ്ങിന്റെ രണ്ടാമത്തെ ഗോളും ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ കളിയുടെ ആധിപത്യം ഇന്ത്യയുടെ കൈകളിലായി.

നേരത്തെ പാരീസ് ഒളിമ്പിക്‌സിൽ ക്വാർട്ടറിൽ ബ്രിട്ടനെതിരെ മിന്നും പോരാട്ടം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമിഫൈനലിൽ ഇറങ്ങിയത്. എന്നാൽ, സെമിയിൽ ജർമ്മനയോട് പരാജയപ്പെടുകയായിരുന്നു. ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ഹോക്കിയിലെ ആകെ മെഡൽ നേട്ടം 13 ആയി. എട്ട് സ്വർണ്ണം , ഒരു വെള്ളി, നാല് വെങ്കലം മെഡലുകളാണ് പുരുഷ ഹോക്കിയിൽ ഒളിംപിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്.

Post a Comment

Previous Post Next Post