(www.kl14onlinenews.com)
(24-August -2024)
ഭൂമി കയ്യേറ്റം ആരോപിച്ച് തെലുങ്ക് നടൻ നാഗാർജുന അക്കിനേനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു നീക്കി. മദാപൂർ ഏരിയയിൽ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ഹൈദരാബാദ് ഡിസാസ്റ്റർ റിലീഫ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി പൊളിച്ചു നീക്കിയത്. നാഗാർജുനയുടെ എൻ-കൺവെൻഷൻ സെന്ററിന് എതിരെയാണ് നടപടി.
പൊലീസിന്റെ സാനിധ്യത്തിലാണ് പൊളിക്കൽ നടപടികൾ. താമിഡികുന്ത തടാകത്തിന്റെ ബഫർ സോണിലാണ് തടാകം നിർമിച്ചതെന്നായിരുന്നു ആരോപണം. അതേസമയം, നടപടി 'നിയമവിരുദ്ധം' എന്ന് നാഗാർജുന പ്രതികരിച്ചു.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിൽ നിന്ന് നടപടിയുണ്ടായതെന്നും, കോടതി പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് താൻ തന്നെ ചെയ്യുമായിരുന്നെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. 'അത് പട്ടയഭൂമിയാണ്, ഒരിഞ്ച് പോലും കയ്യേറിയിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊളിക്കുന്നതിന് മുമ്പ് അനധികൃതമായി നോട്ടീസ് നൽകിയതിന് സ്റ്റേ ഉത്തരവുണ്ട്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിച്ചത്.' നാഗാർജുന പറഞ്ഞു.
ശനിയാഴ്ച രാവിലത്തെ പൊളിക്കൽ നടപടി സംബന്ധിച്ച് തനിക്ക് മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെന്നും നാഗാർജുന പറഞ്ഞു. അനധികൃത നിർമാണങ്ങളെക്കുറിച്ചോ കയ്യേറ്റത്തെക്കുറിച്ചോ പൊതുജനങ്ങളിൽ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണ തിരുത്തുകഎന്ന ഉദ്ദേശ്യത്തോടെയാണ് താൻ പ്രസ്താവന ഇറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി ലോല മേഖലയിൽ ചട്ടം മറികടന്ന് കൺവെൻഷൻ സെന്റർ നിർമ്മിച്ചെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൺവെൻഷൻ സെന്ററിനെതിരെ അന്വേഷണം ആരംഭിച്ചത്
Post a Comment