സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു: ആരോപണവുമായി യുവനടി

(www.kl14onlinenews.com)
(24-August -2024)

സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു: ആരോപണവുമായി യുവനടി

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

യുവ നടിയുടെ വാക്കുകൾ:
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചു.

ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടർനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി സമ്പത്ത് പറഞ്ഞു.

വളരെ ചെറുപ്പമായിരുന്ന സമയത്താണ് നടനിൽ നിന്ന് ദുരനുഭവം ഉണ്ടായത്. അത് പുറത്തു പറയാൻ ഇത്ര വർഷം വേണ്ടിവന്നു എന്നതുതന്നെ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. അമ്മയുടെ ജനറൽ സെക്രട്ടറിക്കെതിരെയാണ് ഞാൻ പറയുന്നത്. അയാളുടെ ഭാഗത്തുനിന്ന് നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ ഇരയെന്ന രീതിയിൽ വളരെയധികം ബാധിക്കുന്നുണ്ട്.

ഇയാൾ, അഡ്ജസ്റ്റുമെന്റിന് എന്നെ വിളിച്ചെന്ന തരത്തിലാണ് പലയിടത്തും പറയുന്നത്. യഥാർത്ഥത്തിൽ അയാൾ എന്നെ 'റേപ്' ചെയ്യുകയായിരുന്നു. അയാൾ ഒരു 'അബ്യൂസറാ'ണ്. വളരെയധികം സ്വപ്നങ്ങളോടെ സിനിമയിലേക്ക് എത്തിയ ആളാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഇയാൾ എന്നെ ബന്ധപ്പെടുന്നത്.

ആ സമയത്ത് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് 'ഹായ് മോളെ' എന്ന് മെസേജ് വന്നു. അന്നും ഇയാൾ മോളെ എന്നാണ് എന്നെ വിളിച്ചത്. ചെറുപ്പമായതിനാൽ സിനിമ മേഖലയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യം വ്യാജ അക്കൗണ്ടാണെന്ന് കരുതിയിരുന്നെങ്കിലും പിന്നാടാണ് ഇയാളുടെ അക്കൗണ്ട് തന്നെയാണെന്ന് മനസിലാക്കിയത്. ഇതേ അക്കൗണ്ടിലൂടെ തന്നെ മറ്റു പലരോടും സമാന രീതിയിൽ പെരുമാറിയെന്നും പിന്നീട് മനസിലാക്കി

സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലിലേക്ക് ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഒരിക്കലും ഇദ്ദേഹം മേശമായ രീതിയിൽ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്.

അയാൾ ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.' ഹേമ കമ്മറ്റി റിപ്പോർട്ടിൽ വിശ്വാസം ഉണ്ടെന്നും, സർക്കാർ ഇതിൽ എന്ത് തുടർ നടപടിയെടുക്കും എന്നുള്ളതാണ് പ്രധാനമെന്നും നടി പറഞ്ഞു.

Post a Comment

Previous Post Next Post