(www.kl14onlinenews.com)
(13-August -2024)
കാസര്‍കോട്: 100 വര്‍ഷം പിന്നിട്ട, ജില്ലയുടെ സിരാകേന്ദ്രത്തില്‍ സിഥിതി ചെയ്യുന്ന ഏറ്റവും പ്രധനപ്പെട്ട സ്‌കൂളായ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ലൈബ്രറി ഏറെ ശോചനീയാവസ്ഥയിലാണ്.
ആവശ്യത്തിന് പുസ്‌തകങ്ങളുണ്ടെങ്കിലും അവയെ ക്രമീകരിച്ചു വെക്കാനോ, പുസ്‌തകങ്ങള്‍ തിരയാനോ ആധുനിക സംവിധാനം ഏര്‍പ്പെടുത്താനോ സൗകര്യമില്ലാത്ത കുടുസ്സ് മുറിയിലാണ് കാലങ്ങളായി ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.
1927 ല്‍ പണിത കെട്ടിടത്തിന്റെ ക്ലാസ്സ് മുറികള്‍ക്കിടയിലുള്ള ഒരു മുറിയിലാണ് ലൈബ്രറി ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. നൂറ് വര്‍ഷം പിന്നിട്ട ഒരു സ്‌കൂളില്‍ ഇതിനകം ആധുനിക സൗകര്യമുള്ള ഒരു സ്വതന്ത്രമായ ലൈബ്രറി കെട്ടിടം നിലവില്‍ വരേണ്ടതായിരുന്നു. അതു കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായിരുന്നു വായന നടത്താന്‍ ഒരു ഹാളും, പുസ്‌തകങ്ങള്‍ അടുക്കിവെക്കാനുള്ള ആധുനിക രീതിയിലുള്ള ഷെല്‍ഫുകളുമായി സ്‌കൂള്‍ ലൈബ്രറി നവീകരിച്ചു നല്‍കണമെന്ന് ജി.എച്ച്.എച്ച.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ ബോഡി യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എ അബൂബക്കര്‍, ഹനീഫ് നെല്ലിക്കുന്ന്, അഡ്വ.പി.വി ജയരാജന്‍, അഡ്വ.ബേവിഞ്ച അബ്‌ദുല്ല എന്നിവര്‍ സംസാരിച്ചു. ഖാദര്‍ നുള്ളിപ്പാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: എന്‍.എ അബൂബക്കര്‍ (പ്രസിഡണ്ട്) കെ.ജയചന്ദ്രന്‍, ഹനീഫ് നെല്ലിക്കുന്ന്, മൂസ ബി.ചെര്‍ക്കള (വൈസ് പ്രസിഡണ്ടുമാര്‍ ) ഷാഫി എ.നെല്ലിക്കുന്ന് (സെക്രട്ടറി) ഷുക്കൂര്‍ തങ്ങള്‍, ഹാരിസ് സിറ്റി ചപ്പല്‍, ബാലകൃഷ്‌ണന്‍ കെ (ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍: സി.കെ അബ്‌ദുല്ല ചെര്‍ക്കള.
സബ് കമ്മിറ്റി, സാഹിത്യം, കല: എ.എസ് മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍) കെ.എച്ച് മുഹമ്മദ് (ജോ. കണ്‍വീനര്‍) മെമ്പര്‍ഷിപ്പ് കമ്മിറ്റി: മഹമൂദ് വട്ടയക്കാട് (കണ്‍വീനര്‍) അബ്‌ദുല്ല പേര്‍ഷ്യന്‍ പര്‍ദ്ദ (ജോ. കണ്‍വീനര്‍) വനിതാ വിംഗ്: ശ്രീജ സുനില്‍ (കണ്‍വീനര്‍) അനീഷ എന്‍.എച്ച് (ജോ. കണ്‍വീനര്‍), കണക്‌ടിങ്ങ് കന്നഡ മീഡിയ: സറ്റീഫന്‍ ക്രാസ്റ്റ (കണ്‍വീനര്‍) ഇന്റേണല്‍ ഓഡിറ്റര്‍ : മുനീര്‍ മാസ്റ്റര്‍
Post a Comment