(www.kl14onlinenews.com)
(23-August -2024)
കാസര്‍കോട്: ഡി ശില്‍പ്പയെ പുതിയ കാസര്‍കോട് പോലീസ് മേധാവിയായി ചുമതലയേറ്റു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി ബിജോയിയിൽ നിന്നും അധികാരം ഏറ്റെടുത്തു, വനിതാ ജില്ലാ പോലീസ് മേധാവിയെന്ന പ്രത്യേകതയും 38 കാരിയായ ശില്‍പയ്ക്കുണ്ട്. 2016 ഐ പി എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പയെ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എഎസ്പിയായി പ്രവര്‍ത്തിച്ചിരുന്നു
ഇതിന് ശേഷം ഒന്നാം ഘട്ട ലോക് ഡൗണ്‍ കാലത്ത് കാസര്‍കോട്ട് കോവിഡ് രോഗികള്‍ ഗണ്യമായി കൂടി വന്നപ്പോള്‍ കാസര്‍കോട്ടേക്ക് ഐ.ജി വിജയ് സാഖറെയ്‌ക്കൊപ്പം നിയോഗിച്ച മൂന്ന് ഐ പി എസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ശില്‍പ.
വീണ്ടും 4 വർഷത്തിനു ശേഷം കാസര്‍കോട് പോലീസ് മേധാവിയായി എത്തുന്നത്.
Post a Comment