പവർഗ്രൂപ്പിനെ കുറിച്ച് അറിയില്ല; ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ

(www.kl14onlinenews.com)
(23-August -2024)

പവർഗ്രൂപ്പിനെ കുറിച്ച് അറിയില്ല;
ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ
തിരുവനന്തപുരം: വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദ്ദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മയില്‍ ഭിന്നതയില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ആരും ഇതേവരെ നേരിട്ട പരാതിപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. പരാതി കിട്ടിയാല്‍ നടപടി എടുക്കും

‘അമ്മ’ ഒളിച്ചോടില്ലെന്നും ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെf കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് ‘അമ്മ’ യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.

ഹേമ കമ്മറ്റി റിപ്പോർട്ടിനോടുള്ള അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ പരാതി ഉയർന്നിട്ടുണ്ട്. റിഹേഴ്സലിന്റെ തിരക്കാണ് പ്രതികരണം വൈകാൻ കാരണമായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളും, ശുപാർശകളും സ്വാഗതാർഹമാണ്. അത് നടപ്പിലാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷം മുൻപ് മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് വിളിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ഭാഗത്തു നിന്നുള്ള നിർദേശം നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് 'അമ്മ'യ്ക്കെതിരായ റിപ്പോർട്ട് അല്ല. പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് അമ്മയെ അല്ല. സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് പഠിക്കാനുള്ള കമ്മറ്റിയാണ് ഹേമ കമ്മറ്റി. സിനിമയിൽ സുരക്ഷതിയായി സ്ത്രീകൾ തൊഴിൽ ചെയ്യണമെന്ന് മറ്റാരെക്കാളും അമ്മയുടെ ആവശ്യമാണെന്ന്' സിദ്ദിഖ് പറഞ്ഞു.

'കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും പൊലീസ് കേസെടുക്കണം. മലയാളം സിനിമയിലെ എല്ലാവരും കുറ്റക്കാരാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായതിനെതിരെ മാത്രമാണ് എതിർപ്പ്. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം ചൂഷണങ്ങളുണ്ട്. അതിൽ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.

പവർ ഗ്രൂപ്പിനെ കുറിച്ച് ആരാണ് പറഞ്ഞതെന്ന് അറിയില്ല. അവർക്ക് വേണമെങ്കിൽ വ്യക്തമായിട്ട് പവർ ഗ്രൂപ്പിലെ അംഗങ്ങളെ കുറിച്ച് വെളിപ്പെടുത്താമല്ലോ? താൻ നാൽപതോളം വർഷമായിട്ട് സിനിമയിൽ നിൽക്കുന്നയാളാണ്. ഒരു പവർ ഗ്രൂപ്പും ഉള്ളതായിട്ട് തനിക്ക് അറിയില്ലെന്ന്' സിദ്ദിഖ് പറഞ്ഞു.

സിനിമയിൽ ആരുടെയും അവസരങ്ങൾ വിലക്കിയിട്ടില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. 'അമ്മ സിനിമയിൽ ഒരാളുടെയും അവസരങ്ങൾ വിലക്കിയിട്ടില്ല. 'നടിമാരുടെ പരാതിക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്നും, സിനിമയിൽ മാറ്റം കൊണ്ടിവരേണ്ടത് സർക്കാരാണെന്നും, സിദ്ദിഖ് കൂട്ടിച്ചേർത്തു

Post a Comment

Previous Post Next Post