പ്രസിഡന്റ് രാജിവെക്കുക, അഴിമതി ഭരണം അവസാനിപ്പിക്കുക, മധൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി

(www.kl14onlinenews.com)
(23-August -2024)

പ്രസിഡന്റ് രാജിവെക്കുക, അഴിമതി ഭരണം അവസാനിപ്പിക്കുക,
മധൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ്
നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി
കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം അഴിമതി കൊണ്ട് മുങ്ങികുളിക്കുകയാണെന്നും ബി.ജെ.പി.നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടും നിരവധി പരാതികള്‍ വിജിലന്‍സിന് യുഡിഎഫ് നേതൃത്വം നല്‍കിയിട്ടും അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷ തവഹിച്ചു.
ജനറല്‍കണ്‍വീനര്‍ സുമിത്രന്‍ പി പി സ്വാഗതം പറഞ്ഞു.സാജിദ് മൗവ്വല്‍മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി എം ഇഖ്ബാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജീവന്‍ നമ്പ്യാര്‍,
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി മജീദ് പട്ട്‌ള ട്രഷറര്‍ ഹബീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്,അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ട്‌ള, എസ് ടി യുജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ്പാറക്കെട്ട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത്‌നഗര്‍, മഹ്മൂദ് വട്ടയക്കാട് ,യു സഹദ് ഹാജിമജീദ്പടിഞ്ഞാര്‍,കരീം ബാവ, അബ്ദുസഫ , ഹനീഫ അറന്തോട് ലൈസന്‍കമ്മിറ്റി അംഗങ്ങളായ സന്തോഷ് ക്രാസ്റ്റ, അബ്ദുല്‍ കരീം പട്ട്‌ള, ധര്‍മധീര ചേനക്കോട്, കരിം മൊഗര്‍, അഷ്‌റഫ് ഉറുമി,ശിഹാബ് പാറക്കെട്ട് കലന്തര്‍ ഷാഫി നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post