അട്ടിമറിക്ക് സാധ്യതയുണ്ട്, പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണം,​ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണം,​ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇന്ത്യ സഖ്യം

(www.kl14onlinenews.com)
(02-JUN-2024)

അട്ടിമറിക്ക് സാധ്യതയുണ്ട്, പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണം,​ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണം,​ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വന്നു. ഒരു വിധം എല്ലാ എക്സിറ്റ് പോളുകളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്കാണ് വലിയ സാധ്യത കാണുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് ഇന്ത്യ മുന്നണി. എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണിൽ അട്ടിമറി സാധ്യതയും ഇൻഡ്യ മുന്നണി നേതാക്കൾ ആരോപിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിക്കുകയും ചെയ്തു ഇൻഡ്യ മുന്നണി നേതാക്കള്‍.,

ജൂണ്‍ നാലിന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളും മുന്നണി നേതാക്കള്‍ കമ്മിഷനുമായി ചര്‍ച്ച ചെയ്തു. നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കാനായാണ് തങ്ങള്‍ ഇവിടെ വന്നത്. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു.

അതേ സമയം ഇൻഡ്യ മുന്നണിക്ക് പിന്നാലെ ബിജെപി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും പിയൂഷ് ഗോയലുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനെത്തിയത്. വിവിധ ആവശ്യങ്ങള്‍ കമ്മിഷനോട് ഉന്നയിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ബിജെപി നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

അതേസമയം 
ഉത്തർപ്രദേശിലെ 80ൽ 40 സീറ്റുകളും തങ്ങൾക്ക് നേടാനാകുമെന്നാണ് ഇന്ത്യാ ബ്ലോക്ക് നേതാക്കൾ പറയുന്നത്. ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനത്തെ സീറ്റുകളുടെ സിംഹഭാഗവും എൻഡിഎ ഏറ്റെടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. ഉത്തർപ്രദേശിൽ എൻഡിഎയ്ക്ക് 64 മുതൽ 67 വരെ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. 

ഇന്ത്യാ ബ്ലോക്കിന് 8 മുതൽ 12 വരെ സീറ്റുകൾ ലഭിക്കുമെന്നും പ്രവചനം പങ്കുവെച്ചു. യുപിയിൽ ഇന്ത്യാ ബ്ലോക്ക് പ്രതീക്ഷിച്ചിരുന്ന 40 സീറ്റുകളിൽ നിന്നും അത് വളരെ അകലെയാണ്.

ഉത്തർപ്രദേശിൽ ഇന്ത്യ ബ്ലോക്കിന് പരമാവധി 17 സീറ്റുകളാണ് സിവോട്ടർ എക്സിറ്റ് പോൾ പ്രവചിച്ചത്. രാജസ്ഥാനിൽ 25ൽ ഏഴും ജയിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വിലയിരുത്തൽ.

Post a Comment

Previous Post Next Post