(www.kl14onlinenews.com)
(09-May-2024)
ശിവകാശി: ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ വൻ ദുരന്തം. എട്ട് പേർ പൊള്ളലേറ്റു മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ പന്ത്രണ്ട് പേരിൽ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ലൈസൻസ് ഉണ്ടായിരുന്ന പടക്കനിർമ്മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
20 മുറികളിൽ ഏഴെണ്ണവും കത്തിനശിച്ചു. അപകടം നടക്കുന്ന സമയത്ത് ഈ ഫാക്ടറിയിൽ ഇരുനൂറോളം ജീവനക്കാർ ഉണ്ടായിരുന്നു. മരിച്ചവരിൽ എല്ലാവരും പടക്ക നിർമ്മാണ ശാലയിലെ ജീവനക്കാരാണ്.
ഇന്ത്യയുടെ പടക്ക നിർമ്മാണ കേന്ദ്രം എന്നാണ് ശിവകാശി അറിയപ്പെടുന്നത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പടക്കങ്ങളുടെ വലിയൊരു പങ്കും ഇവിടെ നിന്നാണ് നിർമ്മിക്കുന്നത്. തീപ്പെട്ടികൾ, സ്റ്റേഷനറി വസ്തുക്കൾ എന്നിവയുടെ മൊത്തം ഉൽപ്പാദനത്തിലും ഈ സ്ഥലം വലിയ പങ്കുവഹിക്കുന്നു.
Post a Comment