(www.kl14onlinenews.com)
(01-May-2024)
ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലമുള്ളതായി സമ്മതിച്ച് വാക്സിൻ കമ്പനി ആസ്ട്രസെനെക എത്തിയിരുന്നു. വാക്സിനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട്കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്.
യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാല നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ച് എത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വാർത്ത ബാധിച്ചു.
പേടിക്കേണ്ടതുണ്ടോ?
ആസ്ട്രസെനെക്കയുടെ കോവിഡ്-19 വാക്സിന്റെ അപൂർവ പാർശ്വഫലങ്ങളെക്കുറിച്ച് ഡോക്ടർമാരോട് സംസാരിച്ചു.
"വാക്‌സിനുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങൾ സാധാരണയായി അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ (1-6 ആഴ്ചകൾ) സംഭവിക്കുന്നു. അതിനാൽ, 2 വർഷം മുമ്പ് വാക്സിൻ എടുത്ത ഇന്ത്യയിലെ ആളുകൾ വിഷമിക്കേണ്ടതില്ല," അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറഞ്ഞു. ഇന്ത്യയിൽ, വാക്സിൻ കഴിഞ്ഞ് ടിടിഎസ് ഉണ്ടാകുന്നതിനെ കുറിച്ച് അറിവായിട്ടില്ലെന്ന് നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോ-ചെയർമാൻ ഡോ രാജീവ് ജയദേവൻ പറഞ്ഞു.
ഈ വെളിപ്പെടുത്തലുകൾ പുതിയതല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തിൽ, കോവിഡ് -19 വാക്സിനേഷനുശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടിടിഎസിൻ്റെ ഒറ്റപ്പെട്ട കേസുകൾ 2021 മുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 100 വർഷമായി ടിടിഎസ് അറിയപ്പെടുന്നതും അംഗീകരിക്കപ്പെട്ടതുമായ രോഗമാണ്. ടിടിപിയുടെ അടിസ്ഥാന സംവിധാനങ്ങൾ 1982 മുതൽ അറിയപ്പെട്ടിരുന്നു, കഴിഞ്ഞ 4 പതിറ്റാണ്ടുകളായി മെഡിക്കൽ പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് ഡോ കുമാർ പറഞ്ഞു. കോവിഡ് വാക്സിനുകൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെങ്കിലും അപകടസാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഷീൽഡിനെക്കാൾ മികച്ചതാണഓ കൊവാക്സിൻ
പ്രതികൂല ഫലങ്ങളുടെ അപകടസാധ്യതയെ അടിസ്ഥാനമാക്കി, ഒരു കോവിഡ് വാക്സിൻ മറ്റൊന്നിനേക്കാൾ മികച്ചതാണോ എന്ന് തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് മതിയായ ഡാറ്റ ഇല്ലെന്ന് ഡോ കുമാർ പറഞ്ഞു. കൂടാതെ, ഇൻഫ്ലുവൻസ വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ, എച്ച് 1 എൻ 1 വാക്സിനേഷൻ, റാബിസ് വാക്സിൻ തുടങ്ങിയ മറ്റ് വാക്സിനുകളിലും ടിടിഎസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർശ്വ ഫലങ്ങൾ
ആസ്ട്രസെനക, Johnson's Jansen തുടങ്ങിയ അഡെനോവൈറസ് വാക്സിനുകളുമായി ബന്ധപ്പെട്ട അപൂർവ പാർശ്വഫലങ്ങളിൽ Guillain Barre syndrome (കൈകൾക്കും കാലുകൾക്കും പക്ഷാഘാതം ഉണ്ടാക്കുന്നു), ബെൽസ് പാൾസി (മുഖത്തിൻ്റെ ബലഹീനതയ്ക്ക് കാരണമാകുന്നു), സ്ട്രോക്ക്, സെറിബ്രൽ വെനസ് സൈനസ് ത്രോംബോസിസ്, ഹൃദയാഘാതം എന്നിവ ഉൾപ്പെടാം.രക്തം കട്ടപിടിക്കുന്നതിൻ്റെ അപൂർവമായ പാർശ്വഫലത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ആസ്ട്രസെനകയുടെ വാക്സിൻ നിർത്തിയിട്ടുമുണ്ട്.
എടാ മോനെ ശാസ്‌ത്രത്തിൽ വിശ്വസിക്കെടാ, മനുഷ്യന്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവിഷീൽഡ്
എടാ മോനെ ശാസ്‌ത്രത്തിൽ വിശ്വസിക്കെടാ.. (ഗോമൂത്രവും പാത്രം കൊട്ടലും അല്ല ശാസ്ത്രം) ഏത് മോഡേൺ മെഡിസിൻ മരുന്നുകൾക്കാണ് പാർശ്വഫലം ഇല്ലാത്തത്? ചെറിയൊരു വേദന, തലവേദന, പനി തുടങ്ങി തൊട്ടതിനും പിടിച്ചതിനും കഴിക്കുന്ന പാരസെറ്റമോളിന് അടക്കം ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുതന്നെയാണ് മോഡേൺ മെഡിസിൻ മരുന്നുകളുടെ ആധികാരികതയും. ഒരു പാർശ്വഫലവും ഇല്ലാത്ത ഒരു മോഡേൺ മെഡിസിൻ മരുന്നുമില്ല. എന്നു കരുതി കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും എന്നല്ല. പക്ഷേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്.
അതിനിടയിലാണ് ഇവിടെ കൊവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്നുള്ള മുറവിളി. ആരെങ്കിലും പറഞ്ഞിരുന്നോ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്ന്? ഏതെങ്കിലും ഒക്കെ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് തുടക്കം മുതൽ കമ്പനിയും ഇതുമായി ബന്ധപ്പെട്ട വിദഗ്ധരും ഒക്കെ പറഞ്ഞിരുന്നത്. അല്ലെങ്കിൽ തന്നെ മരുന്നുകൾക്ക് പാർശ്വഫലം ഉണ്ട് എന്നുള്ള സത്യം അംഗീകരിക്കാതെ എങ്ങനെയാണ് മുന്നോട്ടു പോകാൻ ആവുക? ഒരു മഹാമാരി ലോകം തന്നെ കീഴടക്കാൻ എത്തിയപ്പോൾ അതിനെ പ്രതിരോധിക്കാൻ മനുഷ്യന്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവീഷീൽഡ്
അതായത് വർഷങ്ങൾ എടുത്ത് കണ്ടെത്തേണ്ട വാക്സിനാണ് മാസങ്ങൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തിയതെന്ന് ഓർക്കണം. ശാസ്ത്രത്തിന്റെ വളർച്ച, അത് മാത്രം ആണ് അതിന് പിന്നിൽ. എന്തിന് കൊവിഷീൽഡ്, നവജാത ശിശുക്കൾക്ക് എടുക്കുന്ന വാക്സീനുകൾ, ടെറ്റനസ് ഇഞ്ചക്ഷൻ ഇതെല്ലാം പാർശ്വഫലങ്ങൾ ഉള്ളത് തന്നെയാണ്. കോടിക്കണക്കിന് വരുന്ന ആളുകൾ എടുക്കുന്ന മരുന്നിൽ കുറച്ചു പേരിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കും. അതിൽ എന്റെയോ നിങ്ങളുടെയോ വളരെ വളരെ വളരെ പ്രിയപ്പെട്ടവരും ഉണ്ടാകും. പക്ഷേ അതുകൊണ്ട് കോടിക്കണക്കിന് വരുന്ന മറ്റുള്ളവർക്ക് ഉപകരിക്കുന്ന ഒരു മരുന്ന് കൊല്ലാൻ ഇറക്കിയ മരുന്നാണ് എന്ന പേരിൽ നടക്കുന്ന പ്രചാരണം ഈ നൂറ്റാണ്ടിൽ അംഗീകരിക്കാൻ ആകില്ല.
ശാസ്ത്രീയമായ ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ വാക്സീനുകൾ ആണിത്. അത് മാത്രമാണ് നമ്മുടെ മുന്നിലെ രോഗ പ്രതിരോധത്തിന്റെ ശാസ്ത്രീയ മാർഗവും. ആ മാർഗം മുടക്കരുത്. അത് ശാസ്ത്ര സത്യങ്ങളിൽ നിന്നും പിന്തിരിഞ്ഞുള്ള ഓട്ടമാകും. ലോകമെങ്ങും ശാസ്ത്രത്തോട് കൂടുതൽ ചേരുമ്പോൾ നമ്മൾ വിയോജിച്ച് പോകരുത്. അത് എന്തിന്റെ പേരിൽ ആണെങ്കിലും.
കോവിഷീൽഡ് വാക്സിൻ അപൂർവ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടോ? എന്താണ് TTS?
യുകെ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക നിർമ്മിച്ച കോവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ചുരുക്കം ചിലരിൽ ഗുരുതര പാര്‍ശ്വഫലമുണ്ടാക്കുന്നതായി കമ്പനി സമ്മതിച്ചതോടെ ആശങ്ക ഉയർന്നിട്ടുണ്ട്. ചുരുക്കം ചിലരിൽ മാത്രം ടിടിഎസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം പോലുള്ള അപൂർവ പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്സിൻ നിരവധി മരണങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായെന്ന് ചൂണ്ടിക്കാട്ടി പരാതികൾ കമ്പനിക്കെതിരെ നിലനിൽക്കുന്നു. ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ചാണ് ഈ വാക്സിൻ വികസിപ്പിച്ചത്. ഇന്ത്യയിൽ വാക്സിൻ ഉൽപ്പാദിപ്പിച്ചത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
യുകെ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക നിർമ്മിച്ച കോവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ചുരുക്കം ചിലരിൽ ഗുരുതര പാര്‍ശ്വഫലമുണ്ടാക്കുന്നതായി കമ്പനി സമ്മതിച്ചതോടെ ആശങ്ക ഉയർന്നിട്ടുണ്ട്. ചുരുക്കം ചിലരിൽ മാത്രം ടിടിഎസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം പോലുള്ള അപൂർവ പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്സിൻ നിരവധി മരണങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായെന്ന് ചൂണ്ടിക്കാട്ടി പരാതികൾ കമ്പനിക്കെതിരെ നിലനിൽക്കുന്നു. ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ചാണ് ഈ വാക്സിൻ വികസിപ്പിച്ചത്. ഇന്ത്യയിൽ വാക്സിൻ ഉൽപ്പാദിപ്പിച്ചത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
എന്താണ് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്)?
കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിച്ച വ്യക്തികളിൽ കാണപ്പെടുന്ന അപൂർവ രോഗമാണ് ടിടിഎസ്. സെറിബ്രൽ വെനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സമാനമാണ് ഇത്. തലച്ചോറിൽ നിന്നുള്ള രക്തപ്രവാഹം തടയുന്നതിന് വാക്സിൻ കാരണമാകുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . ഇത് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവമോ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യാമെന്നും വിലയിരുത്തുന്നു. കൂടാതെ ഈ രോഗാവസ്ഥയുള്ളവർക്ക് പലപ്പോഴും തലച്ചോറിലും ആമാശയത്തിലുമാണ് രക്തം കട്ടപിടിക്കുന്നത്.
നിലവിൽ വാക്സിൻ സ്വീകരിച്ച ചില ആളുകളിൽ ടിടിഎസ് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 60 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗാവസ്ഥ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എങ്കിലും രക്തം കട്ടപിടിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രോട്ടീനുകളെ ആക്രമിക്കുന്ന ആൻ്റിബോഡികള്‍ നിർമ്മിക്കുന്നതിലൂടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം വാക്സിനിനോട് പ്രതികരിക്കുന്നതിനാലാണ് ഈ രോഗാവസ്ഥ സംഭവിക്കുന്നതെന്നാണ് കരുതുന്നത്.
നിലവിൽ വാക്സിൻ സ്വീകരിച്ച ആളുകളും അവരുടെ ബന്ധുക്കളും ഉൾപ്പെടെ 100 മില്യൺ പൗണ്ടിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. വാക്സിൻ എടുത്തശേഷം രക്തം കട്ടപിടിച്ചെന്ന് ആരോപിച്ച് ജാമി സ്കോട്ട് എന്നയാളാണ് ആദ്യം കേസ് ഫയൽ ചെയ്തത്. 2021 ഏപ്രിലിൽ വാക്സിനേഷൻ എടുത്തതിന് ശേഷം തന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായും രക്തസ്രാവം ഉണ്ടായതായും സ്കോട്ട് പരാതിയിൽ പറയുന്നു.
പ്രധാന ലക്ഷണങ്ങൾ?
കഠിനമായ തലവേദന, വയറുവേദന, കാലുകളിൽ നീര്, ശ്വാസതടസ്സം, മലബന്ധം എന്നിവയാണ് ടിടിഎസിൻ്റെ ചില ലക്ഷണങ്ങൾ. വാക്സിനേഷനുശേഷം, ആളുകളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Post a Comment