എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതി ഇന്നും പരി​ഗണിച്ചില്ല; 39ാം തവണയാണ് വാദം കേൾക്കാതെ മാറ്റുന്നത്

(www.kl14onlinenews.com)
(01-May-2024)

എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതി ഇന്നും പരി​ഗണിച്ചില്ല; 39ാം തവണയാണ് വാദം കേൾക്കാതെ മാറ്റുന്നത്
ഡൽഹി :
കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുത്തില്ല. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകൾ നീണ്ടുപോയതിനാലാണ് ലാവ്ലിൻ കേസ് പരിഗണനയ്ക്കാതിരുന്നത്. അഭിഭാഷകർ ആരും തന്നെ കേസ് ഉന്നയിച്ചിരുന്നുമില്ല. ഇത് 39ാം തവണയാണ് ലാവ്ലിൻ കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്.

ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹർജി പരിഗണിക്കേണ്ടിയിരുന്നത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്.

Post a Comment

Previous Post Next Post