(www.kl14onlinenews.com)
(30-APR-2024)
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ തുടരുന്ന തർക്കത്തിൽ നടപടിയുമായി മുന്നോട്ടെന്ന് ഡ്രൈവർ യദു. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു പറഞ്ഞു. ഗതാഗത മന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേർത്തു.
ബസിൽ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തിൽ മേയർക്കെതിരെ യദുവിന്റെ അമ്മയും രംഗത്തെത്തി. മേയർ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്. രണ്ടു പേരും ഓടുന്നവണ്ടിയിൽ ആകുമ്പോൾ അതെങ്ങനെ കാണാൻ സാധിക്കുമെന്നാണ് യദുവിന്റെ അമ്മ ചോദിക്കുന്നത്.
ഉയരമുള്ള ബസിൽ ഇരുന്ന് മകൻ കാണിക്കുന്നത് ഗ്ലാസ് ഇട്ടു പോകുന്ന കാറിൽ ഇരുന്ന് എങ്ങനെ കാണാൻ സാധിക്കും? മേയർ നടത്തുന്നത് വ്യാജ ആരോപണമാണ്. സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയർ മകനെ തന്തയ്ക്ക് വിളിച്ചു. ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്നും യദുവിന്റെ അമ്മ ചോദിച്ചു.
അതേസമയം ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയര്‍ക്കും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. ഡ്രൈവര്‍ മോശമായി പെരുമാറിയതുകൊണ്ടാണ് ബസ് തടഞ്ഞതെന്നാണ് പൊലീസിന്റെ ന്യായീകരണം.
Post a Comment