അമേഠിയിൽ നിന്നുള്ള ഗാന്ധി സഹോദരങ്ങളുടെ പിന്മാറ്റത്തോടെ കോൺഗ്രസ് തോൽവി സമ്മതിച്ചു; സ്മൃതി ഇറാനി

(www.kl14onlinenews.com)
(03-May-2024)

അമേഠിയിൽ നിന്നുള്ള ഗാന്ധി സഹോദരങ്ങളുടെ പിന്മാറ്റത്തോടെ കോൺഗ്രസ് തോൽവി സമ്മതിച്ചു; സ്മൃതി ഇറാനി
ലക്നൗ: അമേഠിയിൽ നിന്നുള്ള ഗാന്ധി സഹോദരങ്ങളുടെ പിന്മാറ്റത്തോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയെന്നാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി. കോൺഗ്രസ് സ്ഥാനാർത്ഥി കെ എൽ ശർമ്മ അമേഠിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം. 1999 ന് ശേഷം ആദ്യമായാണ് ഗാന്ധി കുടുംബാംഗമല്ലാത്ത ഒരു വ്യക്തി കോൺഗ്രസ് സ്ഥാനാർത്ഥിയായി അമേഠിയിലേക്കെത്തുന്നത്.

"ഗാന്ധി കുടുംബം അമേഠിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇല്ല എന്നത് സൂചിപ്പിക്കുന്നത് അമേഠിയിലെ വോട്ടെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് പാർട്ടി പരാജയം സമ്മതിച്ചുവെന്നാണ്," ഇറാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. "സീറ്റിൽ വിജയസാധ്യതയുണ്ടെന്ന് അവർക്ക് തോന്നിയിരുന്നെങ്കിൽ, അവർ ഇവിടെ നിന്ന് മത്സരിക്കുമായിരുന്നു, പകരം അവരുടെ പ്രതിനിധിയെ രംഗത്തിറക്കില്ല," ഗാന്ധി കുടുംബത്തെ പരാമർശിച്ച് സ്മൃതി ഇറാനി പറഞ്ഞു.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും സ്മൃതി ഇറാനിയെ തന്നെയാണ് അമേഠിയിൽ നിന്ന് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അമേഠിയിൽ നിന്നും താൻ വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിച്ച് വരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

“അമേഠി അംഗീകരിക്കാതെ വന്നപ്പോൾ വയനാട്ടിലേക്ക് പലായനം ചെയ്തയാൾ ഒരിക്കലും റായ്ബറേലിയിൽ രക്ഷപെടില്ല, “കൂടാതെ ചോദ്യം ഇതാണ്: വയനാട് അത് തന്റെ കുടുംബമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയപ്പോൾ റായ്ബറേലിയിൽ രാഹുൽ എന്ത് പറയും? അവർ ചോദിച്ചു.

വയനാട്ടിലെ വോട്ടെടുപ്പിന് ശേഷം രാഹുൽ പുതിയ സീറ്റ് തേടുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെപറഞ്ഞിരുന്നു, അത് ഇന്ന് നിങ്ങൾ കാണുന്നുണ്ട്,” രാഹുലിനെ കടന്നാക്രമിച്ചുകൊണ്ട് ഇറാനി പറഞ്ഞു.

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെല്ലാം അമേഠിയിൽ നിന്നാണ് ലോക്‌സഭയിലെത്തിയത്. എന്നാൽ മോദി തരംഗം ആഞ്ഞടിച്ച 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, രാഹുലിനെ 55,000-ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ജയന്റ് കില്ലറെന്ന് വാഴ്ത്തപ്പെട്ട സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post