(www.kl14onlinenews.com)
(10-May-2024)
കൊച്ചി: കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലാരിവട്ടം ചക്കരപ്പറമ്പിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുതന്നെ യുവാക്കൾക്ക് മരണം സംഭവിച്ചു. ഇവരെ പൊലീസും ഫയർ ഫോഴ്സും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്കാനിയ ബസിനും ചേർത്തലയിലേക്ക് പോകുകയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസിനും ഇടയിൽപെട്ടാണ് അപകടം. അപകടത്തെ തുടർന്ന് ബസിലെ ഏഴു യാത്രക്കാരെ നിസാര പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരപകടത്തിൽ, തൃശൂർ കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 16-ഓളംപേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, എതിരേവന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സാരമായി പരിക്കുപറ്റിയ രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Post a Comment